കൊച്ചി: ഉപ്പും മുളകും എന്ന ജനപ്രിയ സീരിയലിലൂടെയാണ് പാറുക്കുട്ടി ശ്രദ്ധേയയാകുന്നത്. സീരിയലിലെ കുട്ടിയായെത്തിയ പാറുക്കുട്ടിക്ക് ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയയിൽ നിരവധി ഗ്രൂപ്പുകളും ഫോളോവേഴ്‌സുമുണ്ട് പാറുക്കുട്ടിക്ക്. ലോക് ഡൗണിനെ തുടർന്ന് സീരിയൽ ഷൂട്ടിങ് നിർത്തി വച്ചിരിക്കുകയാണെങ്കിലും പഴയ എപ്പിസോഡുകൾ ചാനലിൽ സംപ്രേഷണം ചെയ്യുന്നുണ്ട്. ഇത് കാണാനും നിരവധി പ്രേക്ഷകരാണുള്ളത്. ഇതിനിടെ പാറുക്കുട്ടിക്ക് കുഞ്ഞനുജൻ പിറന്നതിന്‍റെ സന്തോഷത്തിലാണ് ആരാധകർ.
ജനിച്ച് നാലാം മാസം മുതൽ സീരിയലിലെ സ്റ്റാറാണ് പാറുക്കുട്ടി. അമേയ എന്നാണ് പാറുക്കുട്ടിയുടെ യഥാർഥ പേര്. പാറുക്കുട്ടിയുടെ കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്താന്‍ പോവുകയാണെന്നുള്ള വിവരം നേരത്തെ സോഷ്യൽ മീഡിയയിൽ പുറത്തുവന്നിരുന്നു. കുഞ്ഞനിയന്‍ പിറന്ന സന്തോഷത്തിലാണ് താരവും താര കുടുംബവും പിന്നെ ആരാധകരും.
ഫാന്‍സ് പേജുകളിലൂടെ കുഞ്ഞിന്‍റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. കുടുംബ പ്രേക്ഷകരും സോഷ്യൽ മീഡിയയും ഇപ്പോൾ പാറുക്കുട്ടിയുടെ കുടുംബത്തിലെ കുഞ്ഞതിഥിക്കു പിന്നാലെയാണ്. ഈ സുന്ദരിക്കുട്ടിയെ കാണാൻ വേണ്ടി മാത്രം സീരിയൽ വയ്ക്കുന്നവരുമുണ്ട്. മുതിർന്നവർ മാത്രമല്ല, യുവ തലമുറയും പാറുക്കുട്ടിയുടെ കട്ട ഫാൻസാണ്. യൂട്യുബിലും പാറുക്കുട്ടിയുടെ വിഡിയോസിന് നിരവധി ആരാധകരാണ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: