www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നൂറു വർഷം മുൻപ് തകർക്കപ്പെട്ട കന്യാമറിയത്തിന്‍റെ പ്രതിമ പുനസ്ഥാപിച്ചു

Share it:



ശക്തമായ എതിർപ്പുകളെ മറികടന്ന് പ്രാഗിലെ കന്യാമറിയത്തിന്‍റെ പ്രതിമ പുനസ്ഥാപിച്ചു. നൂറു വർഷങ്ങൾക്ക് മുമ്പ് തകർക്കപ്പെട്ട പ്രതിമയാണ് വീണ്ടും പൂർവ സ്ഥിതിയിലായത്. 1652 ൽ സ്വീഡനെതിരായ കത്തോലിക്കാ അനുകൂല ഹബ്‌സ്‌ബർഗ് സേനയുടെ വിജയാഘോഷത്തിന്‍റെ ഭാഗമായാണ് പ്രതിമ ഉയർത്തപ്പെട്ടത്. എന്നാൽ, ഒന്നാം ലോക മഹായുദ്ധത്തിന്‍റെ അവസാനത്തിൽ ഹബ്‌സ്‌ബർഗ് സാമ്രാജ്യം തകർന്നപ്പോൾ 1918 നവംബറിൽ ഒരു കൂട്ടം പരിഷ്‌കരണവാദികൾ പ്രതിമ തകർത്തു. ഹബ്‌സ്‌ബർഗ് അടിച്ചമർത്തലിന്‍റെ പ്രതീകമായാണ് വിപ്ലവകാരികൾ അതിനെ കണ്ടത്. 

ചെക്ക് തലസ്ഥാനത്തെ ഓൾഡ് ടൗൺ സ്ക്വാറിലാണ് 17 മീറ്റർ ഉയരത്തിലുള്ള കന്യാമറിയത്തിന്‍റെ പ്രതിമ പുനഃസ്ഥാപിച്ചിരിക്കുന്നത്. ശിൽപിയായ പെറ്റർ വാന-യുടെ ഏറെ നാൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് പ്രതിമ നിർമാണം പൂർത്തിയായത്. ഏഴ് മണിക്കൂർ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് മൂന്ന് ടൺ ഭാരമുള്ള പ്രതിമ പഴയ സ്ഥലത്ത് സ്ഥാപിച്ചത്. 

തകർക്കപ്പെട്ട പഴയ പ്രതിമയുടെ അവശിഷ്ടങ്ങൾ ചെക്ക് ദേശിയ മ്യൂസിയത്തിന്‍റെ ഭാഗമായ പ്രാഗിന്‍റെ ലാപിഡേറിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രാഗ് സിറ്റി കൗൺസിൽ നിന്നടക്കം വിവിധ കോണുകളിൽ നിന്നും പ്രതിമ പുനഃസ്ഥാപിക്കുന്നതിനെതിരെ ഉയർന്ന ശക്തമായ എതിർപ്പുകളെ മറികടന്നു കൊണ്ടാണ് കന്യാമറിയത്തെ പഴയ സ്ഥാനത്തേക്ക് എത്തിച്ചത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Trending

Viral

Post A Comment: