www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

തെരുവനായ്ക്കളിൽ നിന്നും രക്ഷതേടി വളർത്തു നായ ഓടിക്കയറിയത് പൊലീസ് സ്റ്റേഷനിൽ

Share it:

കൊല്ലം: കൂട്ടം കൂടി ആക്രമിക്കാനെത്തിയ തെരുവുനായ്ക്കളിൽ നിന്നും രക്ഷതേടി വളർത്തു നായ ഓടിക്കയറിയത് പൊലീസ് സ്റ്റേഷനിൽ. കൊല്ലം എഴുകോൺ പൊലീസ് സ്റ്റേഷനിലാണ് അസാധാരണമായ സംഭവം ഉണ്ടായത്. ഞായറാഴ്ച്ച രാത്രി ഒൻപതോടെയാണ് വളർത്തു നായ സ്റ്റേഷനിലേക്ക് ഓടിക്കയറിയത്. വളർത്തു നായ അകത്തു കടക്കാതിരിക്കാൻ സ്‌റ്റേഷന്‍റെ വാതിൽ അടച്ചുവെങ്കിലും തെരുവുനായ്ക്കളെ തുരത്തി വളർത്തുനായയെ പൊലീസ് സംരക്ഷിച്ചു.

പ്രവേശനം വിലക്കിയതോടെ സ്‌റ്റേഷൻ വിട്ടിറങ്ങിയെങ്കിലും ഇന്നലെ പകലും വളർത്തുനായ സ്‌റ്റേഷനു മുന്നിലെ റോഡിലും പരിസരത്തും തന്നെയായിരുന്നു. കഴുത്തിൽ ബെൽറ്റും നല്ല ഇണക്കവും ഉള്ളതിനാൽ ആരും ആട്ടിപ്പായിച്ചില്ല. കിട്ടിയ ഭക്ഷണം നന്ദിയോടെ അകത്താക്കുകയും ചെയ്‌തു. വളർത്തിയ വീട്ടിൽ നിന്ന് എങ്ങനെയോ പുറത്തെത്തി തെരുവ് നായ്ക്കളുടെ ഇടയിൽ പെട്ടതാകാമെന്നാണ് സംശയിക്കുന്നത്. ഉടമസ്ഥനെ കണ്ടെത്തണം എന്നറിയിച്ച് ചിലർ നായയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളിലും പങ്കുവച്ചിട്ടുണ്ട്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Viral

Post A Comment: