
ഇടുക്കി: കോവിഡ് ജാഗ്രതയുടെ ഭാഗമായി ക്വാറന്‍റൈനിലാക്കിയവർ ആരോഗ്യ പ്രവർത്തകരെ കബളിപ്പിച്ച് ടൗണിൽ. കട്ടപ്പന സ്വദേശികളാണ് ആരോഗ്യ പ്രവർത്തകരെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തി ടൗണിലെത്തിയത്. ലോക് ഡൗൺ ഇളവുകൾക്ക് പിന്നാലെ കട്ടപ്പനയുൾപ്പെടെയുള്ള ഹൈറേഞ്ചിലെ ടൗണുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനിടെയാണ് ചൊവ്വാഴ്ച്ച ക്വാറന്‍റൈനിൽ കഴിഞ്ഞവർ ടൗണിലെത്തിയത്.
സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതോടെ ഇരുവർക്കുമെതിരെ കട്ടപ്പന പൊലീസ് കേസെടുത്തു. കട്ടപ്പന സ്വദേശികളായ അൻപതുകാരനും 24 കാരനുമെതിരെയാണ് പകർച്ച വ്യാധി തടയൽ നിയമ പ്രകാരം കേസെടുത്തിരിക്കുന്നത്. ഇരുവരും ഇതര സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തിയവരാണ്. നിർബന്ധിതമായി ക്വാറന്‍റൈനിൽ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചിരുന്നെങ്കിലും ഇത് ലംഘിച്ചാണ് ഇരുവരും ടൗണിലെത്തിയത്.
ഇതിൽ ഒരാൾ തമിഴ്‌നാട്ടിൽ നിന്നും മറ്റൊരാൾ ബാംഗ്ലൂരിൽ നിന്നും എത്തിയവരാണ്. അനുദിനം കോവിഡ് കേസുകൾ വർധിച്ചു വരുന്നതിനിടെയുണ്ടായ സംഭവം ആരോഗ്യ പ്രവർത്തകരെയും ഭീതിയിലാക്കിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും മടങ്ങി വരവ് ആരംഭിച്ചതിനു പിന്നാലെ തന്നെ ജില്ലയിൽ അതീവ ജാഗ്രതയാണ് തുടരുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: