www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ക്വാറന്‍റൈൻ നിർദേശം മറികടന്ന് കട്ടപ്പനയിലെ കോവിഡ് രോഗി; സമ്പർക്ക പട്ടിക ശ്രമകരം

Share it:

ഇടുക്കി: ലോറി ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ശനിയാഴ്ച്ച കട്ടപ്പനയിൽ നിയന്ത്രണങ്ങൾക്ക് സാധ്യതയുണ്ടെന്ന് നഗരസഭാ വൃത്തങ്ങൾ അറിയിച്ചു. ജില്ലാ കലക്‌ടറുടെ ഉത്തരവ് അനുസരിച്ചായിരിക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. എന്നാൽ ടൗൺ പൂർണമായിട അടച്ചിടേണ്ട സാഹചര്യമില്ലെന്നാണ് നിലവിൽ വിലയിരുത്തപ്പെടുന്നത്. കട്ടപ്പന മാർക്കറ്റിലെ ചില ഭാഗങ്ങങൾ, രോഗിയുടെ വീടും പരിസരവും, പുതുതായി നിർമാണത്തിലിരിക്കുന്ന വീടിന്‍റെ പരിസരം എന്നിവിടങ്ങളിൽ മാത്രമായിരിക്കും നിയന്ത്രണം. 

കട്ടപ്പന നഗരസഭയിലെ എട്ട്, ഒൻപത്, പത്ത് വാർഡുകളിലാണ് രോഗിയുടെ സമ്പർക്ക സ്ഥലം വരുന്നത്. ഇവിടങ്ങൾ പൂർണമായി അടച്ചിടാതെ ചില ഭാഗങ്ങൾ മാത്രം അടച്ചിടാനാണ് ആലോചിക്കുന്നത്. നിയന്ത്രണങ്ങൾ സംബന്ധിച്ച് ശനിയാഴ്ച്ചയെ പൂർണ വിവരം അറിയാനാകു എന്നാണ് നഗരസഭാ അധികൃതരും അറിയിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്നും കട്ടപ്പനയിലേക്ക് പഴവും പച്ചക്കറിയും എത്തിക്കുന്ന ലോറി ഡ്രൈവർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 

അതേസമയം കോവിഡ് സ്ഥിരീകരിച്ച ഡ്രൈവറുടെ സമ്പർക്ക പട്ടിക തയാറാക്കൽ ശ്രമകരമാണെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു. ഇയാൾ തമിഴ്‌നാട്ടിൽ നിന്നും മടങ്ങിയെത്തിയ ശേഷം ആരോഗ്യ പ്രവർത്തകർ നിർദേശിച്ച സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ല. നിരീക്ഷണത്തിൽ കഴിയണമെന്ന നിർദേശം അവഗണിച്ച് ഇയാൾ കറങ്ങി നടന്നെന്നാണ് പ്രാഥമിക വിവരം. ഇയാളുമായി ഇടപെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇയാൾ സാധനം ഇറക്കിയ കടകൾ, അവിടുത്തെ ജോലിക്കാർ, അയൽവാസികൾ, സുഹൃത്തുക്കൾ എന്നിവരെ കണ്ടെത്താനാണ് ശ്രമം നടക്കുന്നത്. സമ്പർക്ക ലിസ്റ്റിലുള്ളവരെ കോവിഡ് പരിശോധനക്ക് വിധേയമാക്കും. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Idukki

Mostreaded

Post A Comment: