മുംബൈ: കേരളത്തിൽ മാത്രമല്ല, അങ്ങ് ബോളിവുഡിലും വൈദ്യുതി ബില്ലാണ് ചർച്ചാ വിഷയം. ഉയർന്ന വൈദ്യുതി ബില്ലിനെതിരെ നിരവധി ബോളിവുഡ് താരങ്ങൾ രംഗത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ മലയാള നടി കാർത്തിക നായരുടെ കറന്‍റ് ബില്ല് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ആയിരങ്ങളോ പതിനായിരങ്ങളോ അല്ല കാർത്തികയ്ക്ക് ബിൽ വന്നിരിക്കുന്നത്. ഒരു ലക്ഷമാണ് താരത്തിന്‍റെ കരണ്ട് ബിൽ.
ട്വിറ്ററിലൂടെയാണ് കാർത്തിക കരണ്ട് ബില്ലിനെ കുറിച്ച് പറഞ്ഞത്. മുംബൈയിലാണ് കാർത്തിക താമസിക്കുന്നത്. അദാനി ഇലെക്ട്രിസിറ്റിയാണ് വൈദ്യുതി നൽകുന്നത്. എന്ത് അഴിമതിയാണ് അദാനി ഇലക്ട്രിസിറ്റി മുംബൈയിൽ നടത്തുന്നതെന്ന് താരം ട്വിറ്ററിലൂടെ ചോദിക്കുന്നു. കരണ്ട് ബിൽ ഒരു ലക്ഷമായിരിക്കുകയാണ്. ലോക്ക് ഡൗൺ ആയതിനാൽ മീറ്റർ റീഡിങ് എടുക്കാൻ സാധിച്ചിട്ടില്ലെന്നനും കാർത്തിക പറയുന്നു.
താരത്തിന് മറുപടിയുമായി അദാനി ഇലക്ട്രിസിറ്റിയും എത്തി. താരത്തിന്‍റെ അക്കൗണ്ട് നമ്പറും ബന്ധപ്പെടാനുള്ള വിവരങ്ങളും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. ഭീമമായ തുകയെങ്ങനെയാണ് വന്നതെന്ന് പരിശോധിക്കാമെന്നും അറിയിച്ചിട്ടുണ്ട്. ലെനിൻ രാജേന്ദ്രൻ ചിത്രം മകരമഞ്ഞിലൂടെയായിരുന്നു കാർത്തികയുടെ അരങ്ങേറ്റം. തുടർന്ന് തമിഴിലും തെലുഗിലും നിരവധി സിനിമകളും, മലയാളത്തിൽ മെഗാ സ്റ്റാർ മമ്മൂട്ടിയുടേയും ദിലീപിൻ്റെയും കൂടെ കമ്മത്ത് ആൻഡ് കമ്മത്തിൽ അഭിനയിക്കുകയും ചെയ്‌തു. ഇപ്പോൾ മുംബൈയിൽ ഹോട്ടൽ വ്യവസായ ഗ്രൂപ്പിന്‍റെ ഡയറക്റ്ററാണ് കാർത്തിക.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: