www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1859) Idukki (1798) Mostreaded (1616) Crime (1415) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

only ₹218

only ₹218
White Stone Necklace Set For Women

ബ്രേക്ക് ഫാസ്റ്റിന് 40 ചപ്പാത്തി; അന്തേവാസിയുടെ തീറ്റ പ്രേമത്തിൽ ഞെട്ടി ക്വാറന്‍റൈൻ കേന്ദ്രം

Share it:

മഞ്ജവാരി: ഒരാൾക്ക് അഭയം കൊടുത്തതോടെ ക്വാറന്‍റൈൻ കേന്ദ്രത്തിന്‍റെ പ്രവർത്തനം ദുരിതത്തിലായ വാർത്തയാണ് ബീഹാറിൽ നിന്നും പുറത്തു വരുന്നത്. ബീഹാർ- ഉത്തർ പ്രദേശ് അതിർത്തിയിലെ സർക്കാർ ക്വാറന്‍റൈൻ കേന്ദ്രത്തിലാണ് സംഭവം. അനൂപ് ഓജയെന്ന 23കാരന്‍റെ ഭക്ഷണപ്രേമമാണ് പ്രതിസന്ധിയായത്. ബ്രേക് ഫാസ്റ്റിന് 40 ചപ്പാത്തി, ഉച്ചയ്ക്ക് 10 പ്ലേറ്റ് ചോറ് എന്നിങ്ങനെയാണ് അനൂപ് ഓജയുടെ കണക്ക്. രാജസ്ഥാനിലേക്ക് ജോലി തേടിപ്പോയ ഓജ കൊവിഡ് വ്യാപനം കാരണം നാട്ടിലേക്ക് മടങ്ങുന്ന വഴിക്കാണ് മഞ്ജവാരിയിലെ ഗവണ്‍മെന്‍റ് ഹൈസ്‌കൂള്‍ കോമ്പൗണ്ടില്‍ തയാറാക്കിയ ക്വാറന്‍റൈന്‍ കേന്ദ്രത്തില്‍ എത്തിപ്പെടുന്നത്. 

ഇദ്ദേഹത്തിന്‍റെ അസാധാരണമായ തീറ്റക്കമ്പത്തെക്കുറിച്ച് കേട്ടറിഞ്ഞ ഉദ്യോഗസ്ഥര്‍ ആദ്യമൊന്നു അമ്പരന്നു. ഏതായാലും ഉച്ചഭക്ഷണ സമയത്ത് ക്വാറന്‍റൈന്‍ കേന്ദ്രം സന്ദര്‍ശിച്ചിട്ടു തന്നെ കാര്യമെന്ന് അവര്‍ തീരുമാനിച്ചു. കുറഞ്ഞത് 10 പേര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഭക്ഷണം ഓജ ഒറ്റയടിക്ക് വെട്ടിവിഴുങ്ങുന്നത് നേരില്‍കണ്ട ഉദ്യോഗസ്ഥരും ഞെട്ടി. ഓജയുടെ ഇമ്മാതിരിയുള്ള ഈ തീറ്റ കാരണം ക്വാറന്‍റൈന്‍ കേന്ദ്രത്തിലെ ധാന്യങ്ങളും മറ്റ് ഭക്ഷണ സാമഗ്രികളും ആവശ്യത്തിന് തികയാതായി.

ക്യാമ്പില്‍ അന്തേവാസികളായി കുറച്ചു പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും തയ്യാറാക്കിയ ഭക്ഷണം എല്ലാവര്‍ക്കും തികയുന്നില്ലെന്ന പരാതിയാണ് ഉദ്യോഗസ്ഥരെ തേടിയെത്തിയത്. ക്വാറന്‍റൈന്‍ കേന്ദ്രത്തില്‍ താമസിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കായി ഒരു ദിവസം ബിഹാറിന്‍റെ വിശേഷ വിഭവമായ ‘ലിറ്റി’ തയ്യാറാക്കിയപ്പോള്‍ ഓജ ഒറ്റയ്ക്ക് കഴിച്ചത് 85 എണ്ണം.എന്നാല്‍ ബ്ലോക്ക് ഡവലപ്‌മെന്‍റ് ഓഫീസര്‍ (ബി.ഡി.ഒ) അജയ്കുമാര്‍ സിങ് ഓജയെ പിന്തുണച്ച് രംഗത്തെത്തി. ‘ഓജയുടെ ക്വാറന്‍റൈന്‍ കാലാവധി അവസാനിക്കാനിരിക്കുകയാണ്. അദ്ദേഹത്തിന് ആവശ്യമായ ഭക്ഷണം കിട്ടാതെ പോവരുതെന്ന് ഞങ്ങള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 


Share it:

Viral

Post A Comment: