
തിരുവനന്തപുരം: കഠിനംകുളത്ത് ഭർത്താവ് ഭാര്യയെ സുഹൃത്തുക്കൾക്ക് പീഡിപ്പിക്കാൻ ഇട്ടുകൊടുത്തത് പണം വാങ്ങിയിട്ട്. പീഡനത്തിനിരയായ യുവതി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുഹൃത്തുക്കളിൽ ഒരാൾ പണം നൽകുന്നത് കണ്ടതായി യുവതി മൊഴി നൽകി. രണ്ടു ദിവസം മുൻപ് ഇതേ വീട്ടിൽ വച്ചാണ് പണം നൽകിയത്. സുഹൃത്തുക്കൾ ഉപദ്രവിച്ചപ്പോൾ ഭർത്താവ് വീട്ടിലുണ്ടായിരുന്നതായും യുവതി പറയുന്നു.
കേസിൽ ഒരാളെ കൂടി പിടികൂടാനുണ്ടെന്നു പൊലീസ് അറിയിച്ചു. ഭർത്താവും നാല് സുഹൃത്തുക്കളുമാണ് ഇപ്പോൾ കസ്റ്റഡിയിലുള്ളത്. മദ്യം നൽകിയും മർദിച്ചവശയാക്കിയ ശേഷവുമായിരുന്നു ഉപദ്രവമെന്നു യുവതി പറഞ്ഞു. യുവതിയുടെ രഹസ്യ മൊഴി എടുത്ത ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നു തിരുവനന്തപുരം റൂറൽ എസ് പി.ബി. അശോക് പറഞ്ഞു.
രണ്ടു കുട്ടികളുടെ അമ്മയായ 23 കാരിയാണ് ഭർത്താവിന്‍റെ അറിവോടെയുള്ള പീഡനത്തിന് ഇരയായത്. പീഡനത്തിന് ഇരയായ യുവതിയെ ആദ്യം ഭർത്താവിന്‍റെ സുഹൃത്തിന്‍റെ വീട്ടിലും പിന്നീട് ആളൊഴിഞ്ഞ പ്രദേശത്തു വച്ചും മണിക്കൂറോളം ഉപദ്രവിച്ചു. അഞ്ച് വയസുള്ള കുഞ്ഞിന്‍റെ മുന്നിൽ വച്ചായിരുന്നു ക്രൂരതയെല്ലാം. ഒടുവിൽ കുഞ്ഞുമായി ഓടി രക്ഷപ്പെടുന്നതിനിടെ വഴിയിൽ കണ്ട കാർ യാത്രക്കാർ വീട്ടിലെത്തിക്കുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു.
യുവതിയുടെ മൊഴി പ്രകാരം ഭർത്താവടക്കം അഞ്ച് പ്രതികളെ രാത്രി തന്നെ കസ്റ്റഡിയിലെടുത്തു. കഠിനംകുളം പരിസരത്തുള്ളവരാണ് പ്രതികളെല്ലാം. സഹായികളടക്കം കൂടുതൽ പേർ പ്രതികളായേക്കും. കുഞ്ഞിന് മുൻപിൽ വച്ച് ഉപദ്രവിച്ചതിനാൽ പോക്‌സോ കുറ്റവും ചുമത്തും. വനിതാ കമ്മീഷനും കേസെടുത്തിട്ടുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: