www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കുക്കറുകൊണ്ട് ഹെൽമറ്റ് കളി; ഒന്നര വയസുകാരിയുടെ തല കുക്കറിനുള്ളിൽ

Share it:

രാജ്കോട്ട്: തലയിൽ പ്രഷർ കുക്കർ കുടുങ്ങിയ ഒന്നര വയസുകാരിയെ മണിക്കൂറുകളുടെ ശ്രമ ഫലമായി രക്ഷപെടുത്തി. ഗുജറാത്തിലെ രാജ്‌കോട്ടിലെ ഭുവനഗർ ആശുപത്രിയിലാണ് സംഭവം. 



കട്ടർ ഉപയോഗിച്ച് മുറിച്ചാണ് കുക്കർ നീക്കം ചെയ്‌തത്‌. മുഖത്തും തലയിലും നേരിയ പരുക്കേറ്റ പെൺകുട്ടി ആശുപത്രിയിലാണ്. കുട്ടിയെ ഇന്ന് ഡിസ്‌ചാർജ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. ഹെൽമെറ്റ് എന്ന രീതിയിൽ കുക്കർ ഉപയോഗിച്ച് കളിക്കുന്നതിനിടെയാണ് കുട്ടിയുടെ തലയിൽ കുക്കർ കുടുങ്ങിയത്. കുട്ടി ബഹളം വെച്ചതോടെ മാതാപിതാക്കൾ കുക്കർ നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

കുക്കർ മുറിച്ച് നീക്കണമെന്ന അഭിപ്രായം ശക്തമായതോടെ ആശുപത്രി അധികൃതർ ഒരു പാത്രങ്ങൾ വിൽക്കുന്ന കടയുടമയെ സമീപിച്ചു. ഇദ്ദേഹം അധുപത്രിയിലെത്തി കട്ടർ ഉപയോഗിച്ച് കുക്കർ മുറിച്ചു. മണിക്കൂറുകൾ നീണ്ടു നിന്ന ശ്രമത്തിനൊടുവിലാണ് കുട്ടിയുടെ തലയിൽ നിന്ന് കുക്കർ നീക്കം ചെയ്‌തത്‌. 

കുക്കർ തലയിൽ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമത്തിനിടെയാണ് കുട്ടിയുടെ മുഖത്ത് മുറിവുണ്ടായത്. കുട്ടിയുടെ തല പുറത്തെടുക്കാൻ ശ്രമം നടത്തിയിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. കുട്ടി ഇപ്പോൾ നിരീക്ഷണത്തിലാണ്. ആരോഗ്യ നില മെച്ചപ്പെടാൻ കുട്ടിയെ ഇന്ന് ഡിസ്‌ചാർജ് ചെയ്യും. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Viral

Post A Comment: