www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ആദ്യ ദിനം തന്നെ കോടികൾ; രണ്ടാമത്തെ ഹോട്ട് ചിത്രവും ഓൺലൈൻ റിലീസ് ചെയ്യാനൊരുങ്ങി രാംഗോപാൽ വർമ

Share it:

മുംബൈ: ഓൺലൈൻ റിലീസിനെ കുറിച്ച് സിനിമാ ലോകത്ത് ചൂടേറിയ ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതിനിടെ ഓൺലൈൻ റിലീസ് വഴി കോടികളുടെ ലാഭം ഉണ്ടാക്കിയിരിക്കുകയാണ് രാം ഗോപാൽ വർമ. തന്‍റെ ചിത്രമായ ക്ലൈമാക്‌സ് ഓൺലൈനിലൂടെ റിലീസ് ചെയ്‌താണ് രാംഗോപാൽ വർമ്മ ലോക് ഡൗണിനെ അതിജീവിച്ചത്. ചിത്രത്തിന് ആദ്യ ദിനം മൂന്ന് കോടി രൂപയ്ക്ക് അടുത്ത് ലഭിച്ചെന്നാണ് അദ്ദേഹം പറയുന്നത്. 

തൻ്റെ വെബ്സൈറ്റ് ആയ ആർ.ജി.വി വേൾഡ് ശ്രേയാസ് ആപ്പ് വഴി ജൂൺ ആറിനാണ് ക്ലൈമാക്‌സ് എന്ന ചിത്രം റിലീസ് ചെയ്‌തത്‌. ഒരാൾക്ക് സിനിമ കാണാൻ നൂറു രൂപയാണ് ഈടാക്കുന്നത്. ഫോൺ നമ്പർ വഴി നമുക്ക് ടിക്കറ്റ് എടുക്കാം. റിലീസ് ദിവസം രാത്രി ഒൻപത് മണിക്ക് 50000 പേരാണ് സിനിമ കാണാൻ ഓൺലൈനിൽ എത്തിയതെന്ന് രാം ഗോപാൽ വർമ്മ തന്നെ ട്വീറ്റ് ചെയ്‌തു. 

ആദ്യ ദിനം 50 ലക്ഷമായിരുന്നു ആർ ജി വി കളക്ഷനായി പ്രതീക്ഷിച്ചത്. എന്നാല്‍ 12 മണിക്കൂർ കൊണ്ട് കലക്ഷനായി ലഭിച്ചത് ഒരു കോടി അറുപത്തിയെട്ട് ലക്ഷം രൂപ. ആദ്യ ദിനം സിനിമയ്ക്ക് ലഭിച്ചത് രണ്ട് കോടി എഴുപത്തിയഞ്ച് ലക്ഷവും.  ആദ്യ ഡിജിറ്റൽ റിലീസ് ഹിറ്റായതോടെ അടുത്ത പടവുമായി രാം വീണ്ടും എത്തിയിട്ടുണ്ട്.

ഇത്തവണയും ലൈംഗികത തന്നെയാണ് പ്രമേയം. നേക്ക്ഡ് എന്നാണ് ചിത്രത്തിന്‍റെ പേര് തന്നെ. സിനിമയുടെ ചൂടൻ ട്രെയിലറും ഓൺലൈനിൽ ഹിറ്റാണ്. സിനിമയുടെ റിലീസ് തിയതി തീരുമാനിച്ചിട്ടില്ല. ടിക്കറ്റിന് ഇത്തവണ നൂറ് രൂപ കൂട്ടിയിട്ടുണ്ട്.

ക്ലൈമാക്സിനേക്കാൾ ഹോട്ട് ആണ് നേക്ക്ഡ് എന്നാണ് ആര്‍ജിവി യുടെ കമന്‍റ്. അതുകൊണ്ട് തന്നെ കലക്ഷനും കൂടുമെന്നു തന്നെയാണ് സംവിധായകന്‍റെ പ്രതീക്ഷ. രാജമൗലി തൻ്റെ പുതിയ ചിത്രമായ ആർ ആർ ആർ ഡിജിറ്റൽ റിലീസ് ചെയ്‌താൽ ആയിരം കോടി രൂപ പുഷ്‌പം പോലെ ലഭിക്കുമെന്നും ആർ ജി വി പറയുന്നു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

bollywood

Entertainment

Post A Comment: