www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നിന്നെ സ്നേഹിച്ചവരെ നീ തള്ളിമാറ്റിയില്ലായിരുന്നെങ്കിൽ; സുശാന്തിന്‍റെ മരണത്തിൽ ബെസ്റ്റ് ഫ്രണ്ട് കൃതിയുടെ കുറിപ്പ്

Share it:

മുംബൈ: ബോളിവുഡിലെ യുവ താരം സുശാന്തിന്‍റെ മരത്തിൽ ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം. പ്രമുഖ താരങ്ങൾ ഉൾപ്പെടെ സുശാന്തിന്‍റെ മരണത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയിരുന്നു. ഇതൊടപ്പം സുശാന്തിന്‍റെ ആത്മാർഥ സുഹൃത്തുക്കളിൽ ഒരാളായിരുന്ന കൃതി സനോൺ ഇൻസ്റ്റഗ്രാമിൽ കുറിച്ച വരികൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയാണ്.

കൃതിയുടെ കുറിപ്പ് ഇങ്ങനെ

"സുഷ്, എനിക്കറിയാം ബുദ്ധിമാനായ മനസ് നിന്‍റെ ആത്മ സുഹൃത്തും ഏറ്റവും മോശം ശത്രുവുമാണെന്ന്. ജീവിക്കുകയെന്നതിനേക്കാൾ മരണമാണ് വളരെ എളുപ്പമെന്ന് തോന്നിയ ഒരു നിമിഷം നിന്‍റെ ജീവിതത്തിൽ ഉണ്ടായി എന്നറിഞ്ഞപ്പോൾ അതെന്നെ പൂർണമായും തകർത്തു കളഞ്ഞു. ആ ഒരു നിമിഷത്തെ കടന്നു പോകാൻ നിനക്ക് ചുറ്റും ആളുകൾ ഉണ്ടായിരുന്നെങ്കിലെന്ന് ഞാനാഗ്രഹിക്കുന്നു.

നിന്നെ സ്നേഹിക്കുന്നവരെ നീ തള്ളിമാറ്റിയിട്ടില്ലായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു... നിന്നെ തകർത്തു കളഞ്ഞ കാര്യങ്ങൾ ശരിയാക്കാൻ എനിക്ക് കഴിയുമായിരുന്നെങ്കിൽ എന്ന് ഞാനാഗ്രഹിക്കുന്നു. എൻ്റെ ഹൃദയത്തിൽ ഒരു ഭാഗം നിനക്കൊപ്പം പോയി. മറുഭാഗം എപ്പോഴും നിന്നെ ജീവനോടെ നിലനിർത്തും. നിന്‍റെ സന്തോഷത്തിനായുള്ള പ്രാർത്ഥനകൾ ഒരിക്കലും അവസാനിപ്പിക്കില്ല, ഒരിക്കലുമത്തിന് കഴിയില്ല."

സിനിമ ഇൻഡസ്ട്രീയിലെ അടുത്ത സുഹൃത്തുക്കൾ ആരെന്ന ചോദ്യത്തിന് ഒരു അഭിമുഖത്തിനിടെ സുശാന്ത് പറഞ്ഞത്, കാസ്റ്റിങ് ഡയറക്റ്ററായ മുഖേഷ് ചമ്പ്ര, കൃതി സനോൺ, രോഹിണി അയ്യർ എന്നിവരുടെ പേരുകളായിരുന്നു. സുശാന്തിന്‍റെ സംസ്‌കാര ചടങ്ങിന് കുടുംബാംഗങ്ങൾക്കൊപ്പം തന്നെ മുകേഷ് ചാബ്രയും കൃതി സനോണും എത്തിച്ചേരുകയും ചെയ്‌തിരുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

bollywood

Entertainment

Post A Comment: