www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1905) Idukki (1836) Mostreaded (1617) Crime (1449) National (1228) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

വിവാദ പരാമർശം; നടൻ ശ്രീനിവസനെതിരെ വനിതാ കമ്മിഷൻ കേസെടുത്തു

Share it:

തിരുവനന്തപുരം: വിവാദ പരാമർശത്തിൽ നടൻ ശ്രീനിവാസനെതിരെ വനിതാ കമ്മിഷൻ കേസെടുത്തു. സ്​ത്രീത്വത്തെ അപമാനിച്ചുവെന്ന്​ ചൂണ്ടിക്കാട്ടി അംഗനവാടി ടീച്ചര്‍മാര്‍ നല്‍കിയ പരാതിയിലാണ് നടപടി. സ്വകാര്യ ചാനലിന്​ നല്‍കിയ അഭിമുഖത്തിലായിരുന്നു വിവാദ പരാമർശം. വിദേശരാജ്യങ്ങളില്‍ അംഗനവാടി കുട്ടികളെ പഠിപ്പിക്കുന്നത് സൈക്യാട്രിസ്റ്റുകളും വേണ്ടത്ര യോഗ്യതകളെല്ലാം ഉള്ളവരുമാണ്. എന്നാല്‍ കേരളത്തില്‍ വേണ്ടത്ര യോഗ്യതയില്ലാത്തവരാണ് കുട്ടികളെ പഠിപ്പിക്കുന്നത്. ഇവരൊക്കെ എവിടന്നാണ് വരുന്നത് എന്ന് പോലും വ്യക്തമല്ല എന്നായിരുന്നു ശ്രീനിവാസന്‍ പറഞ്ഞത്.

'ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശം അംഗനവാടി ടീച്ചര്‍മാരെ മൊത്തത്തില്‍ അവഹേളിക്കലാണെന്ന് കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു. ടീച്ചര്‍മാരെ മാത്രമല്ല, ഈ സമൂഹത്തെ ഒന്നടങ്കമാണ്, കുഞ്ഞുങ്ങളെ ഉള്‍പ്പെടെയാണ് അപമാനിച്ചത്. അദ്ദേഹം പരാമര്‍ശം പിന്‍വലിക്കണം. കുറച്ചുകൂടി ഉത്തരവാദിത്തതോടെ നടന്‍ ശ്രീനിവാസന്‍ ഇത്തരം കാര്യങ്ങളില്‍ അഭിപ്രായപ്രകടനം നടത്തണണെന്ന് അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കുന്നതായും ഷാഹിദ കമാല്‍ പറഞ്ഞു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Entertainment

Post A Comment: