തൊടുപുഴ: നിരീക്ഷണ നിർദേശം ലംഘിച്ച തൊടുപുഴയിലെ കോവിഡ് രോഗിക്കെതിരെ കേസെടുക്കുമെന്ന് അധികൃതർ. ഞായറാഴ്ച്ച കോവിഡ് സ്ഥിരീകരിച്ച ബസ് ഡ്രൈവർക്കെതിരെയാണ് കേസെടുക്കാൻ നീക്കം നടക്കുന്നത്. ഇയാൾ നിരീക്ഷണ നിർദേശം മറികടന്ന് പുറത്തിറങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതാണ് സ്ഥിതി രൂക്ഷമാക്കിയതെന്നാണ് വിവരം. ഇയാൾക്കെതിരെ പകർച്ച വ്യാധി നിയന്ത്രണ വകുപ്പ് ഉൾപ്പെടെ ചുമത്തി കേസെടുക്കാനാണ് നിർദേശം ഉണ്ടായിരിക്കുന്നത്. ഇയാളുമായി നേരിട്ടു സമ്പർക്കമുണ്ടായ ഒൻപത് പേർ ഉൾപ്പെടെ 11 പേരോട് ക്വാറന്‍റീനിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്.
ഡ്രൈവറുടെ സുഹൃത്തിന്‍റെ ഭാര്യയുടെ അമ്മ ചികിത്സയിൽ കഴിഞ്ഞ ദിവസം ആശുപത്രിയിൽ അഞ്ചോളം സുഹൃത്തുക്കളുമായി ഇയാൾ ബന്ധപ്പെട്ടതായി ആരോഗ്യ വകുപ്പ് കണ്ടെത്തി. പിറ്റേന്ന് ഈ സ്ത്രീ മരിച്ചതിനെത്തുടർന്ന് ഇയാൾ ആനക്കൂട് ഉള്ള വീട്ടിലെത്തിയിരുന്നു. സ്രവ പരിശോധനയ്ക്ക് പോകുന്നതിനിടെയായിരുന്നു ഇത്. കഴിഞ്ഞ മാസം ബംഗാളിലേക്ക് ബസുമായി പോയപ്പോൾ ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു ഡ്രൈവറും വെങ്ങല്ലൂർ ഷാപ്പുംപടി – കോ ഓപ്പറേറ്റീവ് സ്കൂൾ റോഡിൽ വാടക വീട്ടിൽ ഇയാൾക്ക് ഒപ്പം ക്വാറന്‍റീനിൽ കഴിയുകയായിരുന്നെന്ന് ആരോഗ്യ വിഭാഗം അധികൃതർ പറഞ്ഞു.
ക്വാറന്‍റീൻ കാലാവധി തീരുന്നതിനു മുൻപ് വൈകുന്നേരങ്ങളിൽ ഇയാൾ പുറത്ത് ഇറങ്ങിയതായാണ് പറയുന്നത്. ഇതിനിടെ ഇയാൾ, പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തും കുമാരമംഗലത്തും രോഗം സ്ഥിരീകരിക്കുന്നതിനു രണ്ട് ദിവസം മുൻപ് എത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: