ഇടുക്കി: വീട്ടമ്മയെ വെട്ടി പരുക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കെ. ചപ്പാത്ത് ലോൺട്രി പുതുപ്പറമ്പിൽ ബിൻസി (41)യാണ് വെട്ടേറ്റ് ചികിത്സയിൽ കഴിയുന്നത്. കേസിൽ കെ. ചപ്പാത്ത് പുത്തൻപുരയ്ക്കൽ ലോറൻസ് (41), പുത്തൻപുരയ്ക്കൽ ജോബി (34) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച്ചയാണ് ആക്രമണം നടന്നത്.
ബിൻസിയുടെ വീടിനു മുൻവശത്തു കൂടിയുള്ള റോഡിലെ കാനയിൽ മാലിന്യം കത്തിക്കുന്നെന്നും അത് ശുചിയാക്കുന്നില്ലെന്നും ആരോപിച്ചാണ് പ്രതികൾ ബിൻസിയുടെ വീട്ടിൽ എത്തിയത്. മദ്യലഹരിയിൽ കത്തിയുമായി എത്തിയ ഇവർ അസഭ്യം പറഞ്ഞതോടെ ബിൻസി ചോദ്യം ചെയ്തു. ഇത് വാക്കേറ്റത്തിൽ കലാശിക്കുകയും തുടർന്ന് ബിൻസിയുടെ മുടിയിൽ കുത്തിപ്പിടിച്ച് പ്രതികൾ വലിച്ചിഴയ്ക്കുകയും ചെയ്‌തു.
തടയാൻ എത്തിയ ബിൻസിയുടെ പിതാവ് നേശമണി(70), അമ്മ മേരി(65) എന്നിവരെയും പ്രതികൾ മർദിച്ചു. തുടർന്ന് പ്രതികൾ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിന് വെട്ടാൻ ശ്രമിച്ചപ്പോൾ ബിൻസി തടഞ്ഞു. ഇതേതുടർന്ന് ഇടതുകൈക്ക് രണ്ടിടങ്ങളിൽ വെട്ടേറ്റു. കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. 18 തുന്നിക്കെട്ടുകളാണ് കയ്യിൽ ഉള്ളത്. പരാതിയുടെ അടിസ്ഥാനത്തിൽ ഉപ്പുതറ പൊലീസ് സ്ഥലത്തെത്തിയാണ് പ്രതികളെ പിടികൂടിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: