www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മുല്ലപ്പെരിയാർ തുറക്കുന്നതോടെ ഇടുക്കി അണക്കെട്ടും തുറന്നേക്കും

Share it:



തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുന്നതോടെ ഇടുക്കി അണക്കെട്ടും തുറക്കേണ്ടി വരുമെന്ന് വൈദ്യുതി ബോർഡ്. വെള്ളിയാഴ്ച്ച വൈകിട്ട് നാലിനോ, മറ്റന്നാൾ രാവിലെയോ ഇടുക്കി അണക്കെട്ട് വീണ്ടും തുറക്കേണ്ടി വരുമെന്നാണ് കരുതുന്നത്. മുല്ലപ്പെരിയാറിൽ നിന്നും ഒഴുകിയെത്തുന്ന അധിക ജലം പെരിയാറിലേക്ക് ഒഴുക്കി കളയുന്നതിനാണ് ഇടുക്കി അണക്കെട്ടും തുറക്കേണ്ടി വരുന്നത്. ഇതിന് മുൻകൂർ അനുമതി നൽകിയിട്ടുണ്ട്. ഇപ്പോൾ 2398.28 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്.  

മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും സെക്കന്‍റിൽ 3000 ഘനയടി വെള്ളമായിരിക്കും ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കുക. അതേസമയം പെരിയാറിൽ ജലനിരപ്പ് താഴ്‌ന്നതിനാൽ അപകട പരിധി കടക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. പെരിയാർ തീരത്തുള്ള 350 കുടുംബങ്ങളെ ക്യാമ്പിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിയിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae

ഇന്ധനവില വീണ്ടും വർധിച്ചു; ഈ മാസം ഡീസലിനു കൂടിയത് 9 രൂപ

കൊച്ചി: ഇന്ധനവിലയിൽ ഇന്നും വർധനവ്. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ പെട്രോള്‍ വില 108.55 രൂപയും ഡീസല്‍ 102.40 രൂപയുമായി. തിരുവനന്തപുരത്തെ ഇന്ധന വില പെട്രോള്‍ 110.59, ഡീസല്‍ 104.35 രൂപയും കോഴിക്കോട് പെട്രോളിന് 108.82 രൂപയും ഡീസലിനു 102.66 രൂപയുമാണ് ഇന്നത്തെ വില. 

ഇന്നത്തെ വർധനവോടെ ഈ മാസം മാത്രം ഡീസലിന് കൂടിയത് ഒന്‍പത് രൂപയാണ്. പെട്രോളിന് ഈ മാസം മാത്രം ഏഴു രൂപ കൂടി. രാജ്യത്ത് പല ഭാഗത്തും പെട്രോള്‍ വില ഇന്നലെത്തന്നെ 120 കടന്നിരുന്നു. രാജസ്ഥാനിലെ ഗംഗാ നഗറില്‍ ഇന്ന് പെട്രോള്‍ വില 120 രൂപ 50 പൈസയാണ്.

ഇന്ധനവില വർധന വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നവമ്പര്‍ ഒൻപതു മുതൽ അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തിവക്കും. ബസുടമ സംയുക്ത സമിതി ഗതാഗത മന്ത്രിക്ക് നോട്ടീസ് നൽകി. മിനിമം ചാർജ് 12 രൂപയാക്കണം. കി.മീ. നിരക്ക് ഒരു രൂപയായി വർധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KG4A6xRjt7RDaMQ8SOxV

Share it:

Kerala

Post A Comment: