www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ട്രാഫിക്ക് കുരുക്കിൽ കുടുങ്ങി ഓട്ടോ; പൊതിഞ്ഞു വച്ചിരുന്ന ഒരു ലക്ഷം രൂപയുമായി കുരങ്ങൻ കടന്നു

Share it:



ഭോപ്പാൽ: ട്രാഫിക് കുരുക്കിൽ അകപ്പെട്ടു കിടന്ന ഓട്ടോറിക്ഷയിൽ നിന്നും കുരങ്ങൻ ഒരു ലക്ഷം രൂപയുമായി കടന്നു. ടവ്വലിനുള്ളിൽ പൊതിഞ്ഞ നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിലെ കതവ് ഗട്ടിൽ ഉച്ചയോടെയാണ് സംഭവം നടന്നത്.  പണത്തിന്‍റെ ഉടമയും രണ്ട് സുഹൃത്തുക്കളും ഓട്ടോറിക്ഷയിൽ പോകുന്നതിനിടെയാണ് ഗതാഗതക്കുരുക്കിൽപ്പെട്ടത്. അതിനിടെയാണ് കുരങ്ങൻ ഇവരിൽ നിന്ന് പണം മോഷ്ടിച്ചത്.  

ഗതാഗതക്കുരുക്കിന് കാരണമെന്താണെന്നറിയാൻ ഓട്ടോയിലുണ്ടായിരുന്ന മൂന്ന് പേരും പുറത്തിറങ്ങിയപ്പോഴാണ് കുരങ്ങൻ പണം ഇരുന്ന തുണിക്കെട്ട് മോഷ്ടിച്ചത്. ടവ്വലും കൊണ്ട് കുരങ്ങൻ ഓടി മരത്തിൽ കയറിയതും കെട്ടഴിഞ്ഞ് പണമെല്ലാം റോഡിൽ വീണു. റോഡിൽ നിന്നും സമീപത്തുനിന്നുമായി 56000 രൂപ മാത്രമാണ് ഉടമയ്ക്ക് പെറുക്കിയെടുക്കാനായത്.

ബാക്കി തുക നഷ്ടപ്പെട്ടു. ആരാണ് ബാക്കി പണം എടുത്തതെന്ന് അറിയില്ലെന്നും കുരങ്ങൻ പണം മോഷ്ടിച്ചതായി കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും മജോലി പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് സച്ചിൻ സിംഗ് പറഞ്ഞു. സമീപ പ്രദേശത്തെങ്ങും സിസി ടിവി ക്യാമറകൾ ഇല്ല, അതുകൊണ്ടുതന്നെ സത്യാവസ്ഥ അന്വേഷിക്കാനും സാധിച്ചിട്ടില്ല. ഈ പ്രദേശത്ത് ആളുകൾ കുരങ്ങുകൾക്ക് ഭക്ഷണം നൽകാറുണ്ട്. ചിലത് വാഹനങ്ങളിൽ അതിക്രമിച്ച് കയറാറുമുണ്ടെന്നും പൊലീസ് പറഞ്ഞു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

ഉച്ചയ്ക്ക് ശേഷം മഴ കനക്കും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം മഴ കനക്കുമെന്ന് മുന്നറിയിപ്പ്. ഇന്നലെ രാത്രി വൈകിയും പല ജില്ലകളിലും ശക്തമായ മഴയുണ്ടായിരുന്നു. എന്നാൽ പുലർച്ചെയോടെ മഴ മാറി തെളിഞ്ഞ കാലാവസ്ഥയാണ് പലയിടത്തും. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. സംസ്ഥാനമൊട്ടാകെ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. 40 കി.മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കാം. 

മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുത്. കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ച പ്രദേശങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യത കൂടുതലായതിനാൽ അതീവ ജാഗ്രത വേണം. ചൊവ്വാഴ്ച തുലാവർഷം എത്തുന്നതിന് മുന്നോടിയായി കിഴക്കൻ കാറ്റ് സജീവമായതും തെക്കൻ തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പട്ടതുമാണ് മഴയ്ക്ക് കാരണം. മൂന്ന് ദിവസത്തോളം ചക്രവാതച്ചുഴി നിലനിന്നേക്കാം. ‍ഞായറാഴ്ച വരെ മഴ തുടർന്നേക്കാമെന്നാണ് മുന്നറിയിപ്പ്.

പാലക്കാട് ജില്ലയിൽ രാത്രിയിലും മഴ തുടർന്നു. രണ്ടിടത്ത് ഉരുൾ പൊട്ടി. ആളപായമില്ല. അൻപതോളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. പുലർച്ചയോടെ മഴയ്ക്ക് ശമനമുണ്ട്. രാത്രിയിൽ പത്തനംതിട്ടയിൽ ഒറ്റപ്പെട്ട മഴ തുടർന്നു. ഇന്ന് ശക്തമായ മഴയെന്നാണ് മുന്നറിയിപ്പ്. ഇടുക്കി കല്ലാർ ഡാം തുറന്നു. വെളുപ്പിന് 2.30 മുതൽ ഡാമിന്റെ രണ്ട് ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം ഉയർത്തി. കല്ലാർ, ചിന്നാർ പുഴകളുടെ കരകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. മലപ്പുറം ജില്ലയിൽ രാത്രിയിൽ കാര്യമായ മഴ ഉണ്ടായില്ല. പുലർച്ചെ കാലാവസ്ഥ ശാന്തമാണ്. വയനാട്ടിൽ കനത്ത മഴയ്ക്ക് ശമനം. 

കോട്ടയം ജില്ലയിലെ മലയോര മേഖലകളിൽ അടക്കം പുലർച്ചെ വരെ ശക്തമായ മഴ ഉണ്ടായിരുന്നു. മഴ ഇപ്പോൾ മിക്കയിടത്തും കുറഞ്ഞിട്ടുണ്ട്. കൂട്ടിക്കൽ പഞ്ചായത്തിലെ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ ഇപ്പോഴും മഴ പെയ്യുന്നത് നേരിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഇന്നലത്തെ മഴയിൽ തീ കോയിൽ മണ്ണിടിച്ചിലുണ്ടായി. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗത്ത് പുലർച്ചയോടെ മഴ കുറഞ്ഞു. ഉരുൾ പൊട്ടൽ ഉണ്ടായ സ്ഥലങ്ങളിൽ രാത്രിയിൽ മഴ പെയ്തു. തൃശ്ശൂരില്‍ രാത്രിയിൽ മഴ പെയ്തെങ്കിലും ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് കാര്യമായി ഉയർന്നിട്ടില്ല. ജലനിരപ്പ് ഏഴു മീറ്റർ കടന്നാൽ മാത്രമാണ് ചാലക്കുടിപ്പുഴയിൽ അപകട മുന്നറിയിപ്പ് നൽകുക. എന്നാൽ ഇപ്പോൾ മൂന്നര മീറ്റർ മാത്രമാണ് ജലനിരപ്പ്.


Share it:

National

Post A Comment: