www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കട്ടപ്പനയിലെ ഏലത്തോട്ടത്തിൽ തൊഴിലാളി കഴുത്തറുത്ത് മരിച്ച നിലയിൽ

Share it:



ഇടുക്കി: ജാർഖണ്ഡിൽ നിന്നും ജോലിക്കെത്തിയ തൊഴിലാളിയെ ഏലത്തോട്ടത്തിലെ ഷെഡിനു സമീപം കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. ബെഞ്ജമിൻ ബസ്‌കിയെന്ന 29 കാരനെയാണ് ഞായറാഴ്ച്ച കട്ടപ്പന കാഞ്ചിയാറിനു സമീപം വെങ്ങാലൂർകടയിലെ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഞായറാഴ്ച്ച രാവിലെയാണ് ജാർഖണ്ഡിൽ നിന്നും ബെഞ്ജമിൻ ഉൾപ്പെടെയുള്ള അഞ്ചംഗ സംഘം തോട്ടത്തിലെത്തിയത്. കോവിഡ് സാഹചര്യത്തിൽ അഞ്ച് പേരെയും തോട്ടത്തിലെ ഷെഡ്ഡിൽ ക്വാറന്‍റൈനിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.  

ഉച്ചഭക്ഷണം തയാറാക്കുന്നതിനിടെ ഇയാൾ കത്തി ഉപയോഗിച്ച് സ്വയം കഴുത്തറുക്കുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നവരുടെ മൊഴി. എന്നാൽ കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒപ്പമുണ്ടായിരുന്നവരെ ചോദ്യം ചെയ്തു വരികയാണ്. ജാർഖണ്ഡ് മുതലുള്ള യാത്രയിൽ ബെഞ്ജമിൻ ഒപ്പമുണ്ടായിരുന്നവരുമായി വാക്കു തർക്കം ഉണ്ടായതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

പാലം പണിതില്ല; വാഗമണ്ണിൽ യുവാവിന്‍റെ ആത്മഹത്യാ ഭീഷണി

ഇടുക്കി: തൂണ് പണിതിട്ടും പാലം പണിയാത്ത  നടപടിയിൽ പ്രതിഷേധിച്ച് വാഗമണ്ണിൽ യുവാവിന്‍റെ ആത്മഹത്യാ ഭീഷണി. നാരകക്കുഴി പുത്തൻപുരയ്ക്കൽ ജോൺസനാണ് ഞായറാഴ്ച്ച പണി പാതിയാക്കി തൂണിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. നാരകക്കുഴിയിലേക്കുള്ള പാലം പണിയാൻ അധികൃതർ രണ്ട് തൂണുകൾ പണിതെങ്കിലും പണി പൂർത്തിയാക്കാതെ കരാറുകാരൻ മുങ്ങിയിരുന്നു. 

ഇതോടെ മഴക്കാലമാകുമ്പോൾ നാരകക്കുഴി പ്രദേശം ഒറ്റപ്പെടുന്നതാണ് പതിവ്. ഇതിനെ തുടർന്നാണ് യുവാവ് പാലം പണി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് തൂണിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. 

കലക്റ്റർ എത്തി വാക്ക് നൽകാതെ ഇറങ്ങില്ലെന്നായിരുന്നു ഇയാൾ പറഞ്ഞത്. ഉച്ചയ്ക്ക് ഒന്നോടെയാണ് യുവാവ് പാലത്തിന്‍റെ തൂണിൽ കയറിയത്. തുടർന്ന് വൈകിട്ട് നാലോടെ  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എം. നൗഷാദ് സ്ഥലത്തെത്തി പാലം പണി പൂര്‍ത്തിയാക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് യുവാവ് താഴെയിറങ്ങിയത്. 


Share it:

Idukki

Post A Comment: