www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1859) Idukki (1799) Mostreaded (1616) Crime (1415) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

only ₹218

only ₹218
White Stone Necklace Set For Women

മേയാൻ വിട്ട കറവപശുവിനെ പുലി കടിച്ചുകൊന്നു

Share it:



ഇടുക്കി: മേയാൻ വിട്ട കറവപശുവിനെ പുലി കടിച്ചുകൊന്നു. കണ്ണൻദേവന്‍റെ കടലാർ എസ്റ്റേറ്റിലാണ് സംഭവം. 10 ലിറ്ററോളം പാൽ കറന്നുകൊണ്ടിരുന്ന പശുവിനെയാണ് പുലി കൊന്നത്. പളനിദുരൈയെന്ന ആളുടെ പശുവിനെയാണ് പുലി പിടിച്ചത്. എസ്റ്റേറ്റിനു സമീപത്തെ കാട്ടിൽ മേയാൻ വിട്ടതായിരുന്നു പശുവിനെ.  

ഇന്നലെ രാത്രിയോടെയാണ് മേയാന്‍ പായ പശുവിനെ കാണാതെവന്നത്. രാവിലെ നടത്തിയ പരിശോധനയില്‍ കാടിനോട് ചേര്‍ന്ന അരുവിയുടെ സമീപത്ത് പശുവിനെ പുലി ആക്രമിച്ച് കൊന്ന നിലയില്‍ തൊഴിലാളികള്‍ കണ്ടെത്തി. എട്ട് പശുക്കളാണ് പളനിദുരൈയ്ക്ക് ഉള്ളത്. 

തോട്ടങ്ങളില്‍ നിന്നും ലഭിക്കുന്ന തുഛമായ വരുമാനത്തിന് പുറമെ കുട്ടികളെ പഠിപ്പിക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കുമായാണ് കന്നുകാലികളെ വളര്‍ത്തിയിരുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd

കൊട്ടിയത്തു നിന്നും ഒളിച്ചോടിയ യുവതികൾ ബംഗളൂരിൽ

കൊട്ടിയം: ഭർത്താക്കൻമാരെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതികളെ ബംഗളൂരുവിൽ നിന്നും കണ്ടെത്തി. 18, 21 വയസ് പ്രായമുള്ള യുവതികളാണ് ഒളിച്ചോടിയത്. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതികളെ പൊലീസ് പിടികൂടിയത്. കൊട്ടിയത്തു നിന്നാണ് രണ്ട് യുവതികളെ കഴിഞ്ഞ ദിവസം കാണാതായത്. തുടർന്ന് കേസിൽ അന്വേഷണം ഏറ്റെടുത്ത പൊലീസ് 50ലധികം പേരെ ചോദ്യം ചെയ്‌തിരുന്നു. 23നാണ് ഇവരെ കാണാതായത്. 

അന്ന് രാവിലെ 11 ഓടെ പരവൂര്‍, കാപ്പില്‍ ഭാഗത്ത് ഇവരുടെ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ചിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായി. ഇതോടെ ഇവരെ ട്രെയിസ് ചെയ്യാനുള്ള മാർഗവും അടഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസം ഇവരുടെ ഫോണ്‍ പ്രവര്‍ത്തിക്കുകയും ടവര്‍ ലൊക്കേഷന്‍ വ്യക്തമാവുകയും ചെയ്തതോടെയാണ് ഇവർ ബംഗളൂരുവിൽ ഉണ്ടെന്ന് കണ്ടെത്തിയത്. ബംഗളൂരുവില്‍ നിന്നും കസ്റ്റഡിയിലെടുത്ത യുവതികളുമായി പൊലീസ് സംഘം ചൊവാഴ്ച സന്ധ്യയോടെ കൊട്ടിയത്തേയ്ക്ക് യാത്ര തിരിച്ചിട്ടുണ്ട്.

ഇരുവരും മോഡലിങ് രംഗത്ത് സജീവമാണെന്നും ഇന്‍സ്റ്റഗ്രാം, ടിക്ടോക് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ അക്കൗണ്ടുള്ളവരുമാണെന്നന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഇവര്‍ പോയതെന്നും കൊട്ടിയം ഇന്‍സ്‌പെക്ടര്‍ ജിംസ്റ്റെന്‍ പറഞ്ഞു. കൊല്ലത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിനികളാണ് കാണാതായ യുവതികള്‍.

ഉമയനല്ലൂര്‍ വാഴപ്പള്ളി സ്‌കൂളിന് സമീപം താമസിക്കുന്ന 18 കാരിയായ യുവതി മിശ്രവിവാഹിത കുടിയാണ്. കൂട്ടുകാരിയായ കുണ്ടറ പെരുമ്പുഴ സ്വദേശിയായ 21 കാരിയും വിവാഹിതയാണ്.


Share it:

Idukki

Post A Comment: