www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പൂഞ്ഞാറിൽ വെള്ളക്കെട്ടിലേക്ക് കെ.എസ്.ആർ.ടി.സി ബസ് ഓടിച്ചിറക്കിയ ഡ്രൈവർക്ക് സസ്പെൻഷൻ

Share it:



കോട്ടയം: വെള്ളക്കെട്ടിലേക്ക് കെ.എസ്.ആർ.ടി.സി ബസ് ഓടിച്ചിറക്കിയ ഡ്രൈവർക്ക് സസ്പെൻഷൻ. പൂഞ്ഞാർ സെന്‍റ് മേരീസ് പള്ളിക്കുമുമ്പിൽ രൂപപ്പെട്ട വലിയ വെള്ളക്കെട്ടിലൂടെയാണ് യാത്രക്കാരുമായി കെ.എസ്.ആർ.ടി.സി ബസ് ഓടിച്ചിറക്കിയത്. ബസിന്‍റെ പാതി ഭാഗത്തോളം വെള്ളം മുങ്ങിയതോടെ ബസ് നിന്നു. 

യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും  വരുത്തിയ  ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഗതാഗതമന്ത്രി ആന്‍റണി രാജുവാണ് അറിയിച്ചത്. കെഎസ്ആര്‍ടിസി  മാനേജിങ് ഡയറക്ടര്‍ക്ക്  നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ്  ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ എസ്.  ജയദീപിനെ  സസ്‌പെന്‍ഡ് ചെയ്‌തത്.  

പൂഞ്ഞാര്‍ സെന്‍റ് മേരീസ് പള്ളിക്ക് സമീപത്താണ് വലിയ വെള്ളക്കെട്ടുണ്ടായത്. ഇതുവഴിയെത്തിയ കെ.എസ്.ആർ.ടി.സി ബസ് വെള്ളക്കെട്ട് കടക്കാൻ ശ്രമിക്കവയെയാണ് കുടുങ്ങിയത്. തുടർന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്ത് എത്തിച്ചു. 

കോട്ടയത്ത് ശക്തമായ മഴ തുടരുകയാണ്. മലയോരമേഖലയിലും നഗരത്തിലും കനത്ത മഴയാണ് തുടരുന്നത്. ചരിത്രത്തിലാദ്യമായി കാഞ്ഞിരപ്പള്ളി ടൗണിലടക്കം ഇക്കുറി വെള്ളം കേറി. കാഞ്ഞിരപ്പിള്ളിയില്‍ മലവെള്ളപ്പാച്ചില്‍ മൂലം ആളുകള്‍ കുടുങ്ങി കിടക്കുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ജില്ലാ ഭരണകൂടം വ്യോമസേനയുടെ സഹായം തേടിയിട്ടുണ്ട്.

    

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

പുല്ലുപാറയിൽ ഉരുൾപൊട്ടൽ; ഇടുക്കിയിൽ അതിതീവ്ര മഴ

ഇടുക്കി: പുലർച്ചെ തുടങ്ങിയ അതിതീവ്ര മഴയിൽ ഇടുക്കിയിൽ വ്യാപക നാശനഷ്‌ടം. കുട്ടിക്കാനം- മുണ്ടക്കയം റോഡിൽ രണ്ടിടത്ത് ഉരുൾപൊട്ടി. ഇതുവഴിയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു. റോഡിലേക്ക് പാറയും മണ്ണും വീണു കിടക്കുകയാണ്. ഇവ നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും കനത്ത മഴ തിരിച്ചടിയാകുകയാണ്. പ്രദേശത്ത് വീണ്ടും ഉരുൾപൊട്ടൽ ഉണ്ടാകുമോയെന്ന ഭീതിയും പരക്കുന്നുണ്ട്. 

ഇന്നു പുലർച്ചെ മുതലാണ് ഇടുക്കി ജില്ലയിൽ അതിതീവ്ര മഴയ്ക്ക് തുടക്കമായത്. ശക്തമായ മഴയെ തുടർന്ന് അണക്കെട്ടുകളിലേക്ക് നീരൊഴുക്ക് വർധിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 129 അടിയിലേക്കെത്തിയിട്ടുണ്ട്. വണ്ടിപ്പെരിയാർ, കുമളി മേഖലയിൽ തീവ്ര മഴ പെയ്യുകയാണ്. 

കട്ടപ്പന, ഉപ്പുതറ, കാഞ്ചിയാർ പ്രദേശത്തും മഴ ശക്തമാണ്. തൊടുപുഴയുൾപ്പെടെയുള്ള ലോ റേഞ്ച് പ്രദേശത്തും അതി ശക്തമായി മഴ തുടരുകയാണ്. പനംകുട്ടിയിൽ റോഡ് നിർമാണത്തിനിടെ ജെ.സി.ബി തോട്ടിലേക്ക് പതിച്ച് ഡ്രൈവർക്ക് പരുക്കേറ്റിട്ടുണ്ട്. ജില്ലയിൽ പലയിടത്തും മഴയിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പെരിയാർ നദി കരകവിഞ്ഞൊഴുകുകയാണ്. ഇതോടെ ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയർന്നു തുടങ്ങിയിട്ടുണ്ട്. 

Share it:

Kerala

Post A Comment: