www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1858) Idukki (1793) Mostreaded (1616) Crime (1411) National (1210) Entertainment (843) world (432) Viral (427) Video (354) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (30) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

All in one..

All in one..
Extension Board, 4 Type C, 2 USB, 5 International Power Sockets, 2500W Output, Long Cable, Wall Mount Option, Supports Laptop Charging for Office, Home Appliances

ആറ് ജില്ലകളിൽ മഴ കനക്കും; കൂടുതൽ മഴ തിരുവനന്തപുരത്ത്

Share it:

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം കേരളാ തീരത്തിനു സമീപത്തുകൂടി പോകുന്നതിനാൽ കേരളത്തിൽ ഇന്ന് മഴ കനക്കും. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഇന്ന് കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.  

തിരുവനന്തപുരത്ത് കൂടുതൽ മഴ പെയ്യുമെന്നാണ് പ്രവചനം. മധ്യ തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ കിട്ടും. ഇടിമിന്നലിനും ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്. 

നിലവിൽ ശ്രീലങ്കൻ തീരത്തുള്ള ന്യൂനമർദ്ദം ശക്തപ്രാപിച്ച് വരും മണിക്കൂറുകളിൽ തെക്കൻ കേരളാ തീരത്ത് കൂടി അറബിക്കടലിലേക്ക് കടക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ. ഭൂമധ്യരേഖയ്ക്ക് സമീപത്തുകൂടി കടന്നുപോകുന്നതിനാൽ ന്യൂനമർദ്ദത്തിന് അപ്രതീക്ഷിതമായ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ഒപ്പം അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതും മഴ കനക്കാൻ കാരണമാകും. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

മുല്ലപ്പെരിയാർ തുറന്നു; ഇടുക്കി അണക്കെട്ടും തുറന്നേക്കും

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സ്പിൽവെ ഷട്ടറുകൾ തുറന്നു. വെള്ളിയാഴ്ച്ച രാവിലെ 7.29നായിരുന്നു അണക്കെട്ടിലെ ഷട്ടറുകൾ ഉയർത്തിയത്. അണക്കെട്ടിലെ മൂന്ന്, നാല് സ്പിൽവേ ഷട്ടറുകൾ ആണ് 35 സെന്‍റി മീറ്റർ വീതം ഉയർത്തിയത്. ജലനിരപ്പ് അനുസരിച്ച് ഇത് 60 സെന്‍റീമീറ്റർ വരെ ഉയർന്നേക്കും. 

സെക്കന്‍റിൽ 534 ഘനഅടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. ഇപ്പോൾ 138.75  അടിയാണ് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ്. ഷട്ടറുകൾ തുറനന്നതോടെ പെരിയാർ തീരത്ത് ജാ​​​ഗ്രത നിർദേശം നൽകിയിട്ടുണ്ട്. അണക്കെട്ട് തുറന്ന് രണ്ട് മണിക്കൂറിനോട് അടുക്കുമ്പോഴും പെരിയാറ്റിൽ കാര്യമായി ജലനിരപ്പ് ഉയർന്നിട്ടില്ല. 

മുല്ലപ്പെരിയാർ ഡാമിലെ 138 അടിയാക്കി ക്രമീകരിക്കാനുള്ള വെള്ളമേ തുറന്നു വിടുകയുള്ളുവെന്ന് തമിഴ്നാട് അറിയിച്ചിരുന്നു. പെരിയാറിൽ ഏകദേശം 60 സെന്‍റിമീറ്ററിൽ താഴെ മാത്രമേ ജലനിരപ്പ് ഉയരുവെന്നാണ് വിലയിരുത്തൽ. വെള്ളമൊഴുകുന്ന മേഖലകളിലെ 350 കുടുംബങ്ങളെ രണ്ടു ക്യാമ്പുകളിലായി മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാറിൽ നിന്നുളള വെള്ളമെത്തിയാൽ ഇടുക്കി ഡാമിൽ 0.25 അടി മാത്രമേ ജലനിരപ്പ് ഉയരൂ. പക്ഷേ നിലവിലെ റൂൾ കർവ് 2398.31 ആയതിനാൽ ഇടുക്കി ഡാമും തുറക്കേണ്ടിവരുമെന്നാണ് കരുതുന്നത്. ഇടുക്കി ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ ജലത്തിനൊപ്പം മഴ കൂടി ശക്തമായാൽ നാളെ വൈകിട്ട് മുതൽ ഇടുക്കിയിൽ നിന്ന് സെക്കണ്ടിൽ ഒരു ലക്ഷം ലീറ്റർ വെള്ളം തുറന്നുവിടാനുള്ള സജ്ജീകരണം ഏർപ്പെടുത്തിയതായി കെ.എസ്.ഇ.ബിയും അറിയിച്ചിട്ടുണ്ട്. 

Share it:

Kerala

Post A Comment: