www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1905) Idukki (1834) Mostreaded (1617) Crime (1448) National (1228) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് കോടിയേരിക്ക് ജാമ്യം

Share it:



ബംഗളൂരു: ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം. നാളെ അറസ്റ്റിലായി ഒരു വർഷം തികയാനിരിക്കെയാണ് ബിനീഷിന് ഇന്ന് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇഡി അന്വേഷിക്കുന്ന കേസിൽ നാലാം പ്രതിയാണ് ബിനീഷ് കോടിയേരി. 

നാളെ ഉച്ചയോടെ ബിനീഷ് കോടിയേരിക്ക് പരപ്പന അഗ്രഹാര ജയിലിൽ നിന്നും പുറത്തിറങ്ങാനാകുമെന്നാണ് കരുതുന്നത്. എട്ട് മാസം നീണ്ടു നിന്ന വാദം കേൾക്കലിന് ഒടുവിലാണ് ജാമ്യം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae

ഇന്ധനവില വീണ്ടും വർധിച്ചു; ഈ മാസം ഡീസലിനു കൂടിയത് 9 രൂപ

കൊച്ചി: ഇന്ധനവിലയിൽ ഇന്നും വർധനവ്. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ പെട്രോള്‍ വില 108.55 രൂപയും ഡീസല്‍ 102.40 രൂപയുമായി. തിരുവനന്തപുരത്തെ ഇന്ധന വില പെട്രോള്‍ 110.59, ഡീസല്‍ 104.35 രൂപയും കോഴിക്കോട് പെട്രോളിന് 108.82 രൂപയും ഡീസലിനു 102.66 രൂപയുമാണ് ഇന്നത്തെ വില.  

ഇന്നത്തെ വർധനവോടെ ഈ മാസം മാത്രം ഡീസലിന് കൂടിയത് ഒന്‍പത് രൂപയാണ്. പെട്രോളിന് ഈ മാസം മാത്രം ഏഴു രൂപ കൂടി. രാജ്യത്ത് പല ഭാഗത്തും പെട്രോള്‍ വില ഇന്നലെത്തന്നെ 120 കടന്നിരുന്നു. രാജസ്ഥാനിലെ ഗംഗാ നഗറില്‍ ഇന്ന് പെട്രോള്‍ വില 120 രൂപ 50 പൈസയാണ്.

ഇന്ധനവില വർധന വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നവമ്പര്‍ ഒൻപതു മുതൽ അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തിവക്കും. ബസുടമ സംയുക്ത സമിതി ഗതാഗത മന്ത്രിക്ക് നോട്ടീസ് നൽകി. മിനിമം ചാർജ് 12 രൂപയാക്കണം. കി.മീ. നിരക്ക് ഒരു രൂപയായി വർധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. 


Share it:

Kerala

Post A Comment: