www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

16കാരിയെ ഭീഷണിപ്പെടുത്തി നഗ്ന ദൃശ്യം പകർത്തി പീഡിപ്പിച്ചു; അയൽവാസി അറസ്റ്റിൽ

Share it:



ഇടുക്കി: അയൽവാസിയായ 16 കാരിയെ ഭീഷണിപ്പെടുത്തി നഗ്ന ചിത്രങ്ങൾ പകർത്തുകയും പീഡിപ്പിക്കുകയും ചെയ്‌തയാൾ അറസ്റ്റിൽ. വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെൺകുട്ടിയുടെ നഗ്ന ഫോട്ടോകൾ മറ്റുള്ളവരെ കാണിച്ചതോടെയാണ് പീഡന വിവരം പുറത്തു വന്നത്. 

വണ്ടിപ്പെരിയാർ പശുമല തവാരണ ലയത്തിൽ താമസിക്കുന്ന ഷിബു (43) ആണ് അറസ്റ്റിലായത്. കുട്ടിയുടെ നഗ്ന ഫോട്ടോകൾ ഇയാൾ സുഹൃത്തുക്കളെ അറിയിച്ചിരുന്നു. ഇവരിൽ നിന്നും വിവരം ലഭിച്ച ചൈൽഡ് ലൈൻ വണ്ടിപ്പെരിയാർ പൊലീസിനെ വിവരം ധരിപ്പിച്ചതനുസരിച്ചാണ് പ്രതി കുടുങ്ങിയത്.  

ആറ് മാസങ്ങൾക്ക് മുമ്പാണ് ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി നഗ്ന ചിത്രങ്ങൾ പകർത്തിയത്. പെൺകുട്ടിയുടെ ചിത്രം പകർത്തിയ മൊബൈൽ ഫോണും സിം കാർഡും മെമ്മറി കാർഡും ഇയാൾ നശിപ്പിച്ചിരുന്നു. കുട്ടികൾക്കെതിരായ അതിക്രമം, ഐടി ആക്റ്റ്, അറിഞ്ഞുകൊണ്ട് കുറ്റകൃത്യം ചെയ്യുക തുടങ്ങിയ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1

മൂന്ന് വർഷത്തിനു ശേഷം ഇടുക്കി അണക്കെട്ട് തുറന്നു

ഇടുക്കി: മൂന്ന് വർഷത്തിനു ശേഷം ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു. ചൊവ്വാഴ്ച്ച രാവിലെ 11 ഓടെ അണക്കെട്ടിന്‍റെ മൂന്നാമത്തെ ഷട്ടറാണ് ആദ്യം ഉയർത്തിയത്. മൂന്ന് തവണ മുന്നറിയിപ്പ് സൈറണ്‍ മുഴക്കിയ ശേഷമാണ് ഷട്ടര്‍ തുറന്നത്. ഒരു സെക്കന്‍റില്‍ ഒരുലക്ഷം ലിറ്റര്‍ വെള്ളം പുറന്തള്ളുന്ന രീതിയിലാണ് ക്രമീകരണം. വെള്ളം ചെറുതോണി ടൗൺ പിന്നിട്ടതിനു ശേഷം സ്ഥിതിഗതികൾ വിലയിരുത്തിയാണ് രണ്ടാമത്തെ ഷട്ടർ തുറന്നത്. തുടർന്ന് നാലാം നമ്പർ ഷട്ടറും തുറന്നു. 

2018ൽ അണക്കെട്ട് തുറന്നപ്പോൾ ചെറുതോണി ടൗണിൽ അടക്കം വലിയ വെള്ളക്കെട്ടുണ്ടായിരുന്നു. മരങ്ങളും കല്ലും വന്നിടിച്ച് ചെറുതോണി പാലം കഴിഞ്ഞ തവണ തകർന്നിരുന്നു. മാസങ്ങളോളം ഗതാഗതം നിർത്തിവച്ചിരുന്നു. നിരവധി വീടുകൾ തകർന്നു. റോഡുകളും ചപ്പാത്ത് പാലങ്ങളും ഒലിച്ചുപോയിരുന്നു. എന്നാൽ ഇത്തവണ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാകാതെയാണ് വെള്ളം കടന്നു പോകുന്നത്. 

വെള്ളം ഒഴുകി പിന്നീട് എത്തുന്നത് പെരിയാർ വാലി, കീരിത്തോട് വഴി പനംകുട്ടിയിലാണ്. ഇവിടെവച്ചാണ്, മൂന്നാറിൽ നിന്നുള്ള പന്നിയാർകുട്ടി പുഴ, പെരിയാറുമായി ചേരുന്നത്. ഈ വെളളം നേരെ എത്തുന്നത് പാംബ്ല അക്കെട്ടിലേക്കാണ്. അവിടെ നിന്ന് ലോവർ പെരിയാർ വഴി, നേര്യമംഗലത്തും വെള്ളമെത്തും. അടുത്തത് ഭൂതത്താന്‍കെട്ട് അണക്കെട്ടാണ്. ഇവിടെവച്ച് ഇടമലയാർ അണക്കെട്ടിലെ വെള്ളവും പെരിയാറിൽ ചേരും. ഒന്നിച്ചൊഴുകി, പിന്നീട് നേരെ കാലടി വഴി ആലുവ പ്രദേശങ്ങളിലേക്കാണ് വെള്ളമെത്തുക. ആലുവയിൽ വച്ച് രണ്ടായി പിരിഞ്ഞ്, പെരിയാർ അറബിക്കടലിൽ ചേരും. 

പെരിയാർ തീരത്ത് അതീവ ജാഗ്രതയാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. 2018 ആവർത്തിക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരി​ഗണനയെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. നാളെ മുതല്‍ വൈദ്യുതോത്പാദനം പരമാവധിയാക്കും. മൂലമറ്റത്ത് നിന്ന് ആറ് ജനറേറ്ററുകളും പ്രവര്‍ത്തിപ്പിക്കും. ഇടുക്കി അണക്കെട്ടിന് താഴെ പെരിയാറിൽ മീൻപിടിത്തം നിരോധിച്ചു. പുഴയ്ക്ക് സമീപം സെൽഫി, ഫേസ്ബുക്ക് ലൈവ് തുടങ്ങിയവക്കും വിലക്കുണ്ട്. അണക്കെട്ട് മേഖലയിൽ വിനോദസഞ്ചാരത്തിനും നിയന്ത്രണമുണ്ട്. വെള്ളപ്പാച്ചിൽ മേഖലകളിൽ പുഴ മുറിച്ച് കടക്കുന്നത് നിരോധിച്ചു. 


Share it:

Idukki

Post A Comment: