www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അഛന്‍റെ ശവപ്പെട്ടിക്ക് മുമ്പിൽ ഗ്ലാമർ ഫോട്ടോഷൂട്ട്; ഇൻഫ്‌ളുവൻസർക്ക് തെറിയഭിഷേകം

Share it:


ആവശ്യത്തിനും അനാവശ്യത്തിനും സെൽഫിയെടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവക്കുന്നവരാണ് മിക്കവരും. എന്നാൽ ലൈക്ക് ലഭിക്കാൻ സ്വന്തം അഛന്‍റെ മൃതദേഹത്തിനു മുമ്പിൽ നിന്നും പോസ് ചെയ്‌ത് ഫോട്ടോ എടുത്താലോ. ഇത്തരത്തിൽ ഒരു സംഭവമാണ് സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായ ജെയ്ൻ റിവേര ചെയ്‌തത്. 85000ത്തിലധികം ഫോളോവേഴ്‌സുണ്ടായിരുന്ന ജെയ്ൻ ഇതോടെ കടുത്ത വിമർശനവും നേരിടേണ്ടി വന്നു. സംഭവത്തോടെ ഫോളോവേഴ്‌സിന്‍റെ എണ്ണത്തിലും കുറവുണ്ടായി.  

ഫ്ളോറിഡയിലെ മിയാമിയിൽ നിന്നുള്ള സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറാണ് ജെയ്ൻ. മുൻ സൈനികനായ പിതാവ് മരിച്ചപ്പോഴാണ് മൃതദേഹത്തിനു മുന്നിൽ നിന്ന് ജെയ്ൻ ഫോട്ടോ ഷൂട്ട് നടത്തിയത്. ഗ്ലാമർ വേഷത്തിൽ ചറപറാന്ന് ഫോട്ടോസ് എടുത്ത് ജെയ്ൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. 

തന്‍റെ പിതാവ് മരിച്ചുവെന്ന വാർത്ത അറിയിക്കുന്നതിനാണ് ഈ ചിത്രങ്ങളെന്നായിരുന്നു വിശദീകരണം. കറുത്ത്, ദേഹത്ത് ഒട്ടിക്കിടക്കുന്ന വസ്ത്രവും ഹീൽഡ് ഷൂസും ധരിച്ചായിരുന്നു ജെയ്നിന്‍റെ ഫോട്ടോ ഷൂട്ട്. റിപ്പ് പാപ്പി നീന്‍റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു, നന്നായി ജീവിച്ച ജീവിതമായിരുന്നു തുടങ്ങി നിരവധി ഹാഷ് ടാഗുകളും ചിത്രത്തിനൊപ്പം നൽകിയിരുന്നു. 

സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം നേരിട്ടതോടെ ജെയ്ൻ പോസ്റ്റ് ഡിലീറ്റ് ചെയ്‌തെന്നാണ് വിവരം. പിതാവിനെ നഷ്ടപ്പെട്ട സങ്കടത്തേക്കാൾ അവൾ തന്‍റെ മുടിയും വസ്ത്രവും നഖങ്ങളുമെല്ലാം കാണിക്കാനാണ് ശ്രമിച്ചതെന്ന വിമർശനമാണ് ഉണ്ടായിരിക്കുന്നത്. 85,000ത്തിലധികം ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സും, 3,07,300 ടിക് ടോക്ക് ഫോളോവേഴ്‌സും ഉള്ള ജെയ്ന് ഇതോടെ നിരവധി ആരാധകരെ നഷ്ടമായി. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae

ഇന്ധനവില വീണ്ടും വർധിച്ചു; ഈ മാസം ഡീസലിനു കൂടിയത് 9 രൂപ

കൊച്ചി: ഇന്ധനവിലയിൽ ഇന്നും വർധനവ്. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ പെട്രോള്‍ വില 108.55 രൂപയും ഡീസല്‍ 102.40 രൂപയുമായി. തിരുവനന്തപുരത്തെ ഇന്ധന വില പെട്രോള്‍ 110.59, ഡീസല്‍ 104.35 രൂപയും കോഴിക്കോട് പെട്രോളിന് 108.82 രൂപയും ഡീസലിനു 102.66 രൂപയുമാണ് ഇന്നത്തെ വില. 

ഇന്നത്തെ വർധനവോടെ ഈ മാസം മാത്രം ഡീസലിന് കൂടിയത് ഒന്‍പത് രൂപയാണ്. പെട്രോളിന് ഈ മാസം മാത്രം ഏഴു രൂപ കൂടി. രാജ്യത്ത് പല ഭാഗത്തും പെട്രോള്‍ വില ഇന്നലെത്തന്നെ 120 കടന്നിരുന്നു. രാജസ്ഥാനിലെ ഗംഗാ നഗറില്‍ ഇന്ന് പെട്രോള്‍ വില 120 രൂപ 50 പൈസയാണ്.

ഇന്ധനവില വർധന വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നവമ്പര്‍ ഒൻപതു മുതൽ അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തിവക്കും. ബസുടമ സംയുക്ത സമിതി ഗതാഗത മന്ത്രിക്ക് നോട്ടീസ് നൽകി. മിനിമം ചാർജ് 12 രൂപയാക്കണം. കി.മീ. നിരക്ക് ഒരു രൂപയായി വർധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. 


Share it:

Viral

Post A Comment: