ഓൺലൈനിൽ സോക്‌സ് ഓർഡർ ചെയ്‌തയാൾക്ക് ലഭിച്ചത് ബ്രാ. മുംബൈയിലെ പ്രമുഖ കൊമേഡിയൻ കശ്യപിനാണ് ഇത്തരം ഒരു അനുഭവം ഉണ്ടായത്. ഫുട്‌ബോൾ കളിക്കാൻ ഉപയോഗിക്കുന്ന നീളം കൂടിയ സോക്‌സാണ് കശ്യപ് ഓർഡർ ചെയ്‌തത്. എന്നാൽ പാഴ്‌സൽ വീട്ടിലെത്തിയപ്പോൾ കിട്ടിയതാകട്ടെ ബ്രായും.
പ്രമുഖ ഓൺലൈൻ വസ്ത്ര വ്യാപാര വെബ്സൈറ്റായ മിന്ത്ര വഴിയാണ് കശ്യപ് സോക്‌സ് ഓർഡർ ചെയ്‌തത്. തനിക്ക് കിട്ടിയ ട്രയംഫ് ബ്രാൻഡിന്‍റെ കറുപ്പ് നിറത്തിലുള്ള ബ്രാ ആണ് എന്ന് ഫോട്ടോ സഹിതം കശ്യപ് റിപ്പോർട്ട് ചെയ്‌തു. ബ്രാ മാറ്റിയെടുക്കാൻ വീണ്ടും മിന്ത്രയുമായി ബന്ധപ്പെട്ടെങ്കിലും ഡെലിവറി ചെയ്‌തത് തിരികെ എടുക്കില്ല എന്നായിരുന്നു മറുപടി.
ഇനി ഫുട്ബോൾ കളിയ്ക്കാൻ പോകുമ്പോൾ 34 സിസി ബ്രാ ഞാൻ ധരിക്കാൻ പോകുകയാണ്. ഇതിനെ ഞാൻ എൻ്റെ സ്പോർട്‌സ് ബ്രാ എന്ന് വിളിക്കും. കശ്യപ് ട്വീറ്റ് ചെയ്‌തു. എന്തായാലും പോസ്റ്റ് വൈറലായതോടെ ഓൺലൈൻ ഷോപ്പിങ് സൈറ്റ് കശ്യപിന്‍റെ പരാതിയിൽ പ്രതികരിക്കാൻ ഓടിയെത്തി. പരാതി മുൻഗണനയോടെ പരിഹരിക്കും എന്ന് മിന്ത്ര ട്വീറ്റ് ചെയ്‌തിട്ടുണ്ട്.
Ordered football stockings. Received a triumph bra. @myntra's response? "Sorry, can't replace it".
So I'm going to be wearing a 34 CC bra to football games, fellas. Ima call it my sports bra. pic.twitter.com/hVKVwJLWGr
Ordered football stockings. Received a triumph bra. വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: