www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

12 കാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചു; കോളെജ് അധ്യാപകൻ അറസ്റ്റിൽ

Share it:



കോഴിക്കോട്: 12 കാരനെ ഓഫീസ് മുറിയിൽ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കോളെജ് അധ്യാപകൻ അറസ്റ്റിൽ. താമരശേരി പഴയ ബസ് സ്റ്റാൻഡിനു സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിദ്യഭ്യാസ സ്ഥാപനത്തിലെ അധ്യാപകന്‍ കായക്കൊടി ഇടക്കുനിയില്‍ അജ്മല്‍ (39) ആണ് പിടിയിലായത്.

മാതാവിന്‍റെ സ്ഥാപനത്തിലെത്തിയ 12 കാരനെ കോളെജ് ഓഫീസിലെത്തിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടിയെ അന്വേഷിച്ച് മാതാവ് എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് ഇയാളെ തടഞ്ഞു വെച്ച് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. നേരത്തെയും ഇത്തരത്തില്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന് വിദ്യാർഥി പോലീസിന് മൊഴി നല്‍കി. പോക്സോ നിയമപ്രകാരമാണ് അധ്യാപകനെതിരെ കേസെടുത്തത്. പ്രതിയെ രാവിലെ കോടതിയില്‍ ഹാജരാക്കും.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd

കൊട്ടിയത്തു നിന്നും ഒളിച്ചോടിയ യുവതികൾ ബംഗളൂരിൽ

കൊട്ടിയം: ഭർത്താക്കൻമാരെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതികളെ ബംഗളൂരുവിൽ നിന്നും കണ്ടെത്തി. 18, 21 വയസ് പ്രായമുള്ള യുവതികളാണ് ഒളിച്ചോടിയത്. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതികളെ പൊലീസ് പിടികൂടിയത്. കൊട്ടിയത്തു നിന്നാണ് രണ്ട് യുവതികളെ കഴിഞ്ഞ ദിവസം കാണാതായത്. തുടർന്ന് കേസിൽ അന്വേഷണം ഏറ്റെടുത്ത പൊലീസ് 50ലധികം പേരെ ചോദ്യം ചെയ്‌തിരുന്നു. 23നാണ് ഇവരെ കാണാതായത്. 

അന്ന് രാവിലെ 11 ഓടെ പരവൂര്‍, കാപ്പില്‍ ഭാഗത്ത് ഇവരുടെ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ചിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായി. ഇതോടെ ഇവരെ ട്രെയിസ് ചെയ്യാനുള്ള മാർഗവും അടഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസം ഇവരുടെ ഫോണ്‍ പ്രവര്‍ത്തിക്കുകയും ടവര്‍ ലൊക്കേഷന്‍ വ്യക്തമാവുകയും ചെയ്തതോടെയാണ് ഇവർ ബംഗളൂരുവിൽ ഉണ്ടെന്ന് കണ്ടെത്തിയത്. ബംഗളൂരുവില്‍ നിന്നും കസ്റ്റഡിയിലെടുത്ത യുവതികളുമായി പൊലീസ് സംഘം ചൊവാഴ്ച സന്ധ്യയോടെ കൊട്ടിയത്തേയ്ക്ക് യാത്ര തിരിച്ചിട്ടുണ്ട്.

ഇരുവരും മോഡലിങ് രംഗത്ത് സജീവമാണെന്നും ഇന്‍സ്റ്റഗ്രാം, ടിക്ടോക് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ അക്കൗണ്ടുള്ളവരുമാണെന്നന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഇവര്‍ പോയതെന്നും കൊട്ടിയം ഇന്‍സ്‌പെക്ടര്‍ ജിംസ്റ്റെന്‍ പറഞ്ഞു. കൊല്ലത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിനികളാണ് കാണാതായ യുവതികള്‍.

ഉമയനല്ലൂര്‍ വാഴപ്പള്ളി സ്‌കൂളിന് സമീപം താമസിക്കുന്ന 18 കാരിയായ യുവതി മിശ്രവിവാഹിത കുടിയാണ്. കൂട്ടുകാരിയായ കുണ്ടറ പെരുമ്പുഴ സ്വദേശിയായ 21 കാരിയും വിവാഹിതയാണ്.


Share it:

Crime

Post A Comment: