www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നവ്യനായരെ കല്യാണം കഴിക്കണം; മീര ജാസ്‌മിനെ ഏട്ടത്തിയമ്മയാക്കണം; ധ്യാൻ ശ്രീനിവാസന്‍റെ പഴയ അഭിമുഖ വീഡിയോ

Share it:



കൊച്ചി: മലയാളികളെ കുടുകുടാ ചിരിപ്പിക്കുകയും അതിനോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്‌ത നടനാണ് ശ്രീനിവാസൻ. അഭിനയത്തിനു പുറമേ സംവിധാനത്തിലും തിരക്കഥയിലുമെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച താരത്തിന്‍റെ മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ഇപ്പോൾ മലയാള സിനിമയിലെ സജീവ സാനിധ്യമാണ്. 

സിനിമയിൽ സജീവമാകുന്നതിനു മുമ്പ് വനിത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ഒരു അഭിമുഖത്തിനിടെ നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒരു പഴയ കാര്യം എന്ന മുഖവുരയോടെയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. 

അഭിമുഖത്തിൽ തനിക്ക് നവ്യനായരെ ഇഷ്ടമായിരുന്നുവെന്നും കല്യാണം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും ധ്യാൻ പറയുന്നുണ്ട്. എന്നാൽ വെള്ളിത്തിരയിലെ പോസ്റ്ററുകൾ കണ്ടതോടെ ആ ഇഷ്ടം നഷ്ടമായി. അതോടൊപ്പം തന്നെ വിനീതിന് മീര ജാസ്മിനെ വിവാഹം കഴിക്കുവാനുള്ള ഇഷ്ടം ഉണ്ടായിരുന്നെന്നും ധ്യാന്‍ വെളിപ്പെടുത്തുന്നുണ്ട്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.  

‌വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച തിര എന്ന ചിത്രത്തിലൂടെയാണ് ധ്യാന്‍ അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. ഗൂഢാലോചന എന്ന ചിത്രത്തിനു വേണ്ടി ധ്യാന്‍ ആദ്യമായി തിരക്കഥയെഴുതി. നിവിന്‍ പോളി നായകനായെത്തിയ ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു.  സായാഹ്ന വാര്‍ത്തകളാണ് ധ്യാനിന്‍റെ റിലീസ് കാത്തുകിടക്കുന്ന ചിത്രം. പാതിരാകുര്‍ബാന, അടുക്കള ദി മാനിഫെസ്റ്റോ, ഹിഗ്വിറ്റ, 9എംഎം, കടവുള്‍ സകായം നടന സഭ, പ്രകാശന്‍ പറക്കട്ടെ, ലൗ ജിഹാദ്, ഖാലി പേഴ്സ് ഓഫ് ബില്യണേഴ്‌സ്, പൗഡര്‍ സിന്‍സ് 1905, സത്യം മാത്രമേ ബോധിപ്പിക്കൂ, പാര്‍ട്ട്നേഴ്സ്, ത്രയം, ആപ് കൈസേ ഹോ, വീകം, ജോയ് ഫുള്‍ എന്‍ജോയ് എന്നിവയാണ് ധ്യാനിന്‍റെ പുതിയ ചിത്രങ്ങള്‍.

അതേ സമയം വിനീത് ശ്രീനിവാസന്‍റെ പുതിയ ചിത്രമായ ഹൃദയത്തിലെ ദര്‍ശന ഗാനം ഇന്നലെ പുറത്തിറങ്ങിയിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd

മുല്ലപ്പെരിയാർ സന്ദർശനം തടഞ്ഞു; പൊലീസിനെതിരെ പരാതിയുമായി ഡീൻ കുര്യാക്കോസ് 

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കാനെത്തിയ തന്നെ കേരളാ പൊലീസ് തടഞ്ഞ സംഭവത്തിൽ ലോക്‌സഭാ സ്‌പീക്കർക്ക് പരാതി നൽകാനൊരുങ്ങി ഡീൻ കുര്യാക്കോസ് എം.പി. മുല്ലപ്പെരിയാറിലെ സ്ഥിതിഗതികള്‍ നേരിട്ടറിയുന്നതിനായി പോയ തന്നെ കേരളാ പൊലീസ് തടയുകയായിരുന്നുവെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. ആർക്ക് വേണ്ടിയാണ് പൊലീസ് ഉദ്യോ​ഗസ്ഥർ പണിയെടുക്കുന്നതെന്നും ഡീൻ ചോദിച്ചു.  

ഇന്നലെയാണ് ഡീൻ കുര്യാക്കോസിനെ അണക്കെട്ടിന് സമീപത്ത് വെച്ച് കേരളാ പൊലീസ് തടഞ്ഞത്. സന്ദർശനത്തിന് അണക്കെട്ടിന്‍റെ ചുമതലയുള്ള തമിഴ്നാട് എക്സി. എൻജിനീയർ സാം ഇർവിന്‍റെ അനുമതിയോടെയാണ് എം.പി സന്ദർശനത്തിനെത്തിയത്. എന്നാൽ, ഇടുക്കി കലക്​ടർ അനുമതി നൽകാത്തതിനാൽ പൊലീസ് തടയുകയായിരുന്നു. 

ജലനിരപ്പ് ഉയർന്ന സാഹചര്യത്തില്‍ അണക്കെട്ടിന്‍റെ സുരക്ഷ സംബന്ധിച്ച് സംസ്ഥാനത്ത് ആശങ്ക ഉയരുന്ന സാഹചര്യത്തിലാണ് ഡീൻ കുര്യാക്കോസ് സന്ദര്‍ശനത്തിനെത്തിയത്. സർക്കാർ വിഷയത്തിൽ ഒളിച്ചു കളിക്കുകയാണെന്ന് ഡീൻ കുര്യാക്കോസ് കുറ്റപ്പെടുത്തി. ഭരണപക്ഷ ജന പ്രതിനിധി അല്ലാത്തതിനാലാണ് തന്നെ തടഞ്ഞതെന്നും ഡീൻ പറഞ്ഞു. പ്രത്യേക സുരക്ഷ മേഖല ആയതിനാൽ കടത്തി വിടാൻ ആകില്ലെന്നായിരുന്നു പൊലീസിന്‍റെ വിശദീകരണം.


Share it:

Entertainment

Post A Comment: