www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മതിലുചാടി കടന്ന് കുട്ടിയാന വീടിനു മുന്നിലേക്ക്; വീഡിയോ

Share it:



ആനകളുടെ വികൃതി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പതിവാണ്. ഇത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മതിലുചാടിക്കടന്ന് വീടിനു മുന്നിലേക്ക് വരുന്ന കുട്ടിയാനയാണ് വീഡിയോയിലെ താരം.  

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ട്വിറ്ററിലൂടെ വീഡിയോ പുറത്തു വിട്ടത്. നിമിഷങ്ങൾക്കുള്ളിൽ വീഡിയോ വൈറലാകുകയും ചെയ്‌തു. ആന ശല്യം നേരിടാൻ വീടിനു ചുറ്റും മുള്ളുവേലി തീർത്തിട്ടുണ്ടായിരുന്നു. എന്നാൽ ഇതൊക്കെ അനായാസം തട്ടിത്തെറിപ്പിച്ചാണ് കുട്ടിയാന മതിലു ചാടി കടന്ന് വീട്ടിനു മുന്നിലേക്ക് കയറുന്നത്. 

മതിലൊന്നും തനിക്കൊരു തടസമല്ലെന്ന മട്ടിലാണ് ആനയുടെ വരവ്. സമീപത്തെ വീടിന്‍റെ ടെറസിൽ നിന്നാണ് കുട്ടിയാനയുടെ വരവ് വീഡിയോയിൽ പകർത്തിയത്. നിരവധി പേർ വീഡിയോ ഷെയർ ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്‌തിട്ടുണ്ട്.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1

ജലനിരപ്പ് കുറയുന്നില്ല; മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ വെള്ളം പുറത്തേക്ക്

കുമളി: തുറന്നിട്ടും ജലനിരപ്പിൽ കുറവില്ലാതെ വന്നതോടെ മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കി തുടങ്ങി. ശനിയാഴ്ച്ച രാവിലെ 11 ഓടെയാണ് അധിക ജലം തുറന്നുവിട്ടത്. ഇതോടെ പെരിയാറ്റിലെ ജലനിരപ്പിൽ നേരിയ വർധന ഉണ്ടായിട്ടുണ്ട്. നിലവിൽ നദിയിൽ കാര്യമായ വെള്ളം ഇല്ലാത്തതിനാൽ ആശങ്കയ്ക്ക് വകയില്ലെന്നാണ് കരുതുന്നത്. 

നിലവിൽ തുറന്നിരിക്കുന്ന മൂന്ന് ഷട്ടറുകളും  30 സെന്‍റിമീറ്റർ കൂടി അധികമായി തുറന്നാണ് ജലം ഒഴുക്കി വിട്ടത്. നേരത്തെ 844 ക്യുസെക്സ് ജലമാണ് ഒഴുക്കി വിട്ടിരുന്നത്. 831 ക്യുസെക്സ് ജലം കൂടി അധികമായി ഒഴുക്കി ആകെ 1675 ക്യുസെക്സ് ജലമാണ് ഇപ്പോൾ പെരിയാറിലേക്ക് ഒഴുകുന്നത്. 

അണക്കെട്ടിലെ ജലനിരപ്പ് 138.75 അടിയിലെത്തി നിൽക്കുമ്പോഴാണ് വെള്ളിയാഴ്ച്ച ഷട്ടറുകൾ തുറന്നത്. എന്നാൽ അണക്കെട്ടിലേക്ക് നീരൊഴുക്ക് ശക്തമായതോടെ ജലനിരപ്പ് വീണ്ടും ഉയരുകയായിരുന്നു. രാത്രി ഒൻപത് ആയപ്പോൾ 138.85 അടിയായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. ഇത് ശനിയാഴ്ച്ച രാവിലെ 10 ആയപ്പോൾ 138.90 അടിയായി ഉയർന്നു. 

ഇന്നലെ രാത്രി മുതൽ അണക്കെട്ടിന്‍റെ വൃഷ്‌ടി പ്രദേശത്ത് മഴ തുടരുന്നുമുണ്ട്. ഇതോടെ ഷട്ടറുകൾ കൂടുതലായി ഉയർത്തി കൂടുതൽ വെള്ളം പെരിയാറിലേക്ക് ഒഴുക്കി വിടാൻ തമിഴ്നാട് തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം കേരളത്തെ അറിയിക്കുകയും ചെയ്‌തു. സ്പെൽവെയിലെ വി2, വി3, വി4 ഷട്ടറുകളാണ് നിലവിൽ ഉയർത്തിയിരിക്കുന്നത്. 


Share it:

Video

Post A Comment: