www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മുല്ലപ്പെരിയാർ തുറന്നാൽ 20 മിനിറ്റിൽ വെള്ളം വള്ളക്കടവിലെത്തും; അഞ്ച് മണിക്കൂറിൽ അയ്യപ്പൻകോവിലിൽ

Share it:



കുമളി: മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുമ്പോൾ ആദ്യ 20 മിനിറ്റിനുള്ളിൽ തന്നെ ജനവാസ മേഖലയായ വള്ളക്കടവിലേക്ക് വെള്ളം ഒഴുകിയെത്തുമെന്ന് വിലയിരുത്തൽ. 29ന് രാവിലെ ഏഴിനാണ് മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കാൻ തമിഴ്‌നാട് തീരുമാനിച്ചിട്ടുള്ളത്. ഇന്ന് അണക്കെട്ടിന്‍റെ വൃഷ്‌ടി പ്രദേശത്ത് മഴ കുറവാണ്. നീരൊഴുക്ക് കുറഞ്ഞാൽ അണക്കെട്ട് തുറക്കാൻ സാധ്യതയില്ല. എന്നാൽ ഇന്ന് ഉച്ചയ്ക്ക് ശേഷം മഴ ശക്തമായാൽ അണക്കെട്ടിലേക്ക് നീരൊഴുക്ക് വർധിക്കാനാണ് സാധ്യത.  

വള്ളക്കടവിലെ ജനവാസ മേഖല പിന്നിട്ട് മഞ്ചുമലയിലേക്കാണ് വെള്ളം എത്തുന്നത്. തുടർന്ന് വണ്ടിപ്പെരിയാർ ടൗൺ പ്രദേശത്തേക്കെത്തും. ഇവിടെ നിന്നും മ്ലാമല, ശാന്തിപ്പാലം, കെ. ചപ്പാത്ത്, ആലടി, ഉപ്പുതറ, കാഞ്ചിയാർ വഴി ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകും. വള്ളക്കടവ് മുതൽ കാഞ്ചിയാർ വരെയുള്ള പ്രദേശത്ത് 883 കുടുംബങ്ങളെ മാറ്റാനുള്ള നടപടികൾ ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ തുടരുകയാണ്. 

3220 പേരെ മാറ്റി പാർപ്പിക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. രാവിലെ ഏഴിന് അണക്കെട്ട് തുറന്നാൽ 35 കിലോമീറ്റർ അകലെയുള്ള അയ്യപ്പൻകോവിലിൽ 12 ഓടെ വെള്ളം ഒഴുകിയെത്തുമെന്നാണ് കണക്കാക്കുന്നത്. ആവശ്യമെന്ന് കണ്ടാൽ ചെറുതോണി അണക്കെട്ടിലൂടെയായിരിക്കും വെള്ളം പെരിയാറിലേക്ക് ഒഴുക്കി വിടുക. 

പെരിയാർ തീര പ്രദേശത്തുള്ളവരെ മാറ്റാനായി ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. 60 വയസ് കഴിഞ്ഞവർ, കിടപ്പ് രോഗികൾ, ഭിന്ന ശേഷിക്കാർ തുടങ്ങിയവർക്കാണ് മുൻഗണന. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae

ഇന്ധനവില വീണ്ടും വർധിച്ചു; ഈ മാസം ഡീസലിനു കൂടിയത് 9 രൂപ

കൊച്ചി: ഇന്ധനവിലയിൽ ഇന്നും വർധനവ്. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ പെട്രോള്‍ വില 108.55 രൂപയും ഡീസല്‍ 102.40 രൂപയുമായി. തിരുവനന്തപുരത്തെ ഇന്ധന വില പെട്രോള്‍ 110.59, ഡീസല്‍ 104.35 രൂപയും കോഴിക്കോട് പെട്രോളിന് 108.82 രൂപയും ഡീസലിനു 102.66 രൂപയുമാണ് ഇന്നത്തെ വില. 

ഇന്നത്തെ വർധനവോടെ ഈ മാസം മാത്രം ഡീസലിന് കൂടിയത് ഒന്‍പത് രൂപയാണ്. പെട്രോളിന് ഈ മാസം മാത്രം ഏഴു രൂപ കൂടി. രാജ്യത്ത് പല ഭാഗത്തും പെട്രോള്‍ വില ഇന്നലെത്തന്നെ 120 കടന്നിരുന്നു. രാജസ്ഥാനിലെ ഗംഗാ നഗറില്‍ ഇന്ന് പെട്രോള്‍ വില 120 രൂപ 50 പൈസയാണ്.

ഇന്ധനവില വർധന വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നവമ്പര്‍ ഒൻപതു മുതൽ അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തിവക്കും. ബസുടമ സംയുക്ത സമിതി ഗതാഗത മന്ത്രിക്ക് നോട്ടീസ് നൽകി. മിനിമം ചാർജ് 12 രൂപയാക്കണം. കി.മീ. നിരക്ക് ഒരു രൂപയായി വർധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. 


Share it:

Kerala

Post A Comment: