www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കി ഡാം നാളെ തുറക്കും; ജാഗ്രതാ നിർദേശം

Share it:



ചെറുതോണി: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച്ച രാവിലെ 11ന് ഇടുക്കി അണക്കെട്ട് തുറക്കാൻ തീരുമാനം. മന്ത്രി റോഷി അഗസ്റ്റിനാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് ഷട്ടറുകൾ 100 സെന്‍റീമീറ്റർ ഉയർത്തി 100 ക്യൂബിക്‌സ് ജലം പുറത്തേക്കൊഴുക്കും. സെക്കന്‍റിൽ ഒരു ലക്ഷം ലിറ്റർ പുറത്തേക്ക് ഒഴുക്കി വിടുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.   

ഇന്ന് വൈകിട്ട് അഞ്ചിന് 2397.44 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. അണക്കെട്ടിലെ ജലനിരപ്പ് നാളെ രാവിലെ അപ്പർ റൂൾ ലെവൽ ആയ 2398.86 അടിയിലെത്തുമെന്നാണ് കരുതുന്നത്. തിങ്കളാഴ്ച്ച വൈകിട്ട് ആറിന് അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. വൃഷ്‌ടി പ്രദേശത്ത് ഇപ്പോഴും ശക്തമായ മഴ തുടരുന്നതോടെയാണ് തീരുമാനം. 

അണക്കെട്ട് തുറക്കുന്നതിനാൽ ഇടുക്കി, വാത്തിക്കുടി, കഞ്ഞിക്കുഴി, കാമാക്ഷി പഞ്ചായത്തുകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അണക്കെട്ട് സ്ഥിതി ചെയ്യുന്ന മേഖലയിലേക്ക് രാത്രി യാത്ര നിരോധിച്ചു. മുൻ കരുതൽ നടപടികളുടെ ഭാഗമായി 64 കുടുംബങ്ങളെ പ്രദേശത്ത് നിന്നും മാറ്റി പാർപ്പിക്കും. ബുധനാഴ്ച്ച മുതൽ സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്ന മുന്നറിയിപ്പിന്‍റെ കൂടി പശ്ചാത്തലത്തിലാണ് തീരുമാനം. 

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

200 ഓളം സ്ത്രീ- പുരുഷൻമാരെ നഗ്നരാക്കി നിർത്തി ഇൻസ്റ്റലേഷൻ

ടെൽ അവീവ്: ചാവുകടലിന്‍റെ സംരക്ഷണത്തിനായി 200 ഓളം സ്ത്രീ- പുരുഷൻമാരെ നഗ്നരാക്കി നിർത്തി അമേരിക്കൻ കലാകാരൻ സ്പെൻസർ ടുണിക്കിന്‍റെ പുതിയ ഇൻസ്റ്റലേഷൻ. പരിസ്ഥിതി പ്രശ്നങ്ങളെ തുടർന്ന് ചാവുകടൽ ചുരുങ്ങുന്നതുമായി ബന്ധപ്പെട്ട് അവബോധം സൃഷ്‌ടിക്കുന്നതിനു ലക്ഷ്യമിട്ടാണ് ഇത്തരത്തിൽ ഒരു ഇസ്റ്റലേഷൻ തയാറാക്കിയതെന്ന് സ്പെൻസർ പറയുന്നു. 

മൂന്നാം തവണയാണ് 54 കാരനായ സ്പെൻസർ ടുണിക് ഇത്തരത്തിൽ ചാവുകടലുമായി ബന്ധപ്പെട്ട് ഇൻസ്റ്റലേഷൻ ഒരുക്കുന്നത്. ദക്ഷിണ ഇസ്രയേൽ ടൂറിസം മന്ത്രാലയത്തിന്‍റെ ക്ഷണപ്രകാരമാണ് അദ്ദേഹം ഇസ്റ്റലേഷൻ രൂപകൽപന ചെയ്‌തത്. 2011ലായിരുന്നു ചാവുകടലുമായി ബന്ധപ്പെട്ടുള്ള ആദ്യ ഇൻസ്റ്റലേഷൻ. ശരീരം എന്നത് സൗന്ദര്യം, ജീവിതം, പ്രണയം എന്നിവയാണെന്നതും തുടർന്നു പോകുന്ന ജീവിതം ആസ്വദിക്കുകയാണ് താനെന്നും സ്പെൻസർ പറയുന്നു. 

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഇത്തരത്തിൽ നഗ്ന ഇസ്റ്റലേഷൻ ഒരുക്കി ശ്രദ്ധ നേടിയ കലാകാരനാണ് സ്പെൻസർ. നേരത്തെ മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രതിഷേധ സൂചകമായി സ്പെൻസർ ഇത്തരത്തിൽ ഒരു പൂർണ നഗ്ന ഇസ്റ്റലേഷൻ സൃഷ്‌ടിച്ചിരുന്നു. ഒരിക്കൽ വസ്ത്രം അഴിച്ച് പ്രകൃതിയോട് ചേർന്നാൽ പിന്നെ അത് ധരിക്കാനേ തോന്നില്ലെന്നാണ് ഫോട്ടോ ഷൂട്ടിൽ പങ്കെടുത്ത ഗവേഷക വിദ്യാർഥി അന്ന ക്ലെയ്മാൻ പറയുന്നത്. 


Share it:

Idukki

Post A Comment: