www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭാര്യ മരിച്ച് രണ്ടാം മാസം ഭർത്താവ് ഹൃദയാഘാതം വന്ന് മരിച്ചു

Share it:



ഇടുക്കി: ഭാര്യയുടെ മരണം കഴിഞ്ഞ് രണ്ടാം മാസം ഭർത്താവ് ഹൃദയാഘാതം വന്ന് മരിച്ചു. ഇടുക്കി ജില്ലയിലെ ഉപ്പുതറയ്ക്ക് സമീപം കണ്ണംപടി വനമേഖലയിലെ വാക്കത്തി ആദിവാസി കുടിയിൽ താമസിക്കുന്ന കണ്ടത്തിൻ കരയിൽ സനോജാണ് (34) കഴിഞ്ഞ ദിവസം മരിച്ചത്.  

ഓഗസ്റ്റ് 22നായിരുന്നു സനോജിന്‍റെ ഭാര്യ സുജാത മരിച്ചത്.  വയറിനുള്ളിൽ ഉണ്ടായ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. ഇതിനു പിന്നാലെയാണ് ഞായറാഴ്ച്ച രാവിലെ സനോജിനു ഹൃദയാഘാതമുണ്ടായത്. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. നാലു വയസുകരി വൈക മകളാണ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

കാലവർഷം പിൻവാങ്ങുന്നു; 24 മണിക്കൂറിനുള്ളിൽ തുലാവർഷം ശക്തമാകും 

തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിൽ കാലവർഷം പൂർണമായി പിൻവാങ്ങുമെന്നും തൊട്ടു പിന്നാലെ തുലാവർഷം ശക്തമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തുലാവർഷത്തിനു മുന്നോടിയായി ബംഗാൾ ഉൾക്കടലിലും തെക്കെ ഇന്ത്യയിലും വടക്ക് കിഴക്കൻ കാറ്റിന്‍റെ വരവിന്‍റെ ഫലമായി അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ മഴ കനക്കും. ഇടി മിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. 

ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ  മഴക്കും സാധ്യതയെന്നും കാലാവസ്ഥാ മുന്നറിയിപ്പിലുണ്ട്. ചൊവ്വാഴ്ചയോടെ തുലാവർഷം കേരളത്തിൽ എത്തുമെന്ന് കാലാവാസ്ഥാ വിദഗ്ദ്ധർ നേരത്തെ പ്രവചിച്ചിരുന്നു.  


Share it:

Idukki

Post A Comment: