www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1905) Idukki (1834) Mostreaded (1617) Crime (1448) National (1228) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

ഫാൻ വീണത് ഡ്യൂട്ടി ഡോക്‌ടറുടെ തലയിൽ; ഹെൽമറ്റ് ധരിച്ച് ഡ്യൂട്ടിക്കെത്തി മറ്റ് ഡോക്‌ടർമാർ

Share it:



ഹൈദരാബാദ്: സർക്കാർ ആശുപത്രിയിൽ ഫാൻ തലയിൽ വീണ് ഡ്യൂട്ടി ഡോക്‌ടർക്ക് പരുക്കേറ്റു. സംഭവത്തിൽ പ്രതിഷേധിച്ച് ഹെൽമറ്റ് ധരിച്ചാണ് ജൂനിയർ ഡോക്‌ടർമാർ ആശുപത്രിയിലെത്തിയത്. ഹൈദരബാദിലെ ഉസ്മാനിയ ജനറല്‍ ആശുപത്രിയിലാണ് സംഭവം. 

തിങ്കളാഴ്‌ച്ച ത്വക്ക് രോഗവിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടറുടെ മേലാണ് സീലിങ് ഫാൻ വീണത്. ഡോക്‌ടറുടെ തലക്ക് പരുക്കേൽക്കുകയും ചെയ്‌തിരുന്നു. ഫാന്‍ പൊട്ടീവീഴുന്നതുപോലുള്ള സംഭവങ്ങള്‍ ആശുപത്രിയില്‍ പതിവാണ്.  

ഇതുവരെ രോഗികള്‍ക്കോ, ഡോക്ടര്‍മാര്‍ക്കോ സാരമായി പരിക്കേല്‍ക്കാത്തത് ഭാഗ്യം കൊണ്ടാണെന്നും ജൂനിയര്‍ ഡോക്ടര്‍മാര്‍ പറയുന്നു. ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാനിടയുണ്ടെന്നും അപ്പോഴും അധികൃതര്‍ മൗനം പാലിക്കുമെന്നും ഇവര്‍ കുറ്റപ്പെടുത്തി.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd

കൊട്ടിയത്തു നിന്നും ഒളിച്ചോടിയ യുവതികൾ ബംഗളൂരിൽ

കൊട്ടിയം: ഭർത്താക്കൻമാരെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതികളെ ബംഗളൂരുവിൽ നിന്നും കണ്ടെത്തി. 18, 21 വയസ് പ്രായമുള്ള യുവതികളാണ് ഒളിച്ചോടിയത്. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതികളെ പൊലീസ് പിടികൂടിയത്. കൊട്ടിയത്തു നിന്നാണ് രണ്ട് യുവതികളെ കഴിഞ്ഞ ദിവസം കാണാതായത്. തുടർന്ന് കേസിൽ അന്വേഷണം ഏറ്റെടുത്ത പൊലീസ് 50ലധികം പേരെ ചോദ്യം ചെയ്‌തിരുന്നു. 23നാണ് ഇവരെ കാണാതായത്. 

അന്ന് രാവിലെ 11 ഓടെ പരവൂര്‍, കാപ്പില്‍ ഭാഗത്ത് ഇവരുടെ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ചിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായി. ഇതോടെ ഇവരെ ട്രെയിസ് ചെയ്യാനുള്ള മാർഗവും അടഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസം ഇവരുടെ ഫോണ്‍ പ്രവര്‍ത്തിക്കുകയും ടവര്‍ ലൊക്കേഷന്‍ വ്യക്തമാവുകയും ചെയ്തതോടെയാണ് ഇവർ ബംഗളൂരുവിൽ ഉണ്ടെന്ന് കണ്ടെത്തിയത്. ബംഗളൂരുവില്‍ നിന്നും കസ്റ്റഡിയിലെടുത്ത യുവതികളുമായി പൊലീസ് സംഘം ചൊവാഴ്ച സന്ധ്യയോടെ കൊട്ടിയത്തേയ്ക്ക് യാത്ര തിരിച്ചിട്ടുണ്ട്.

ഇരുവരും മോഡലിങ് രംഗത്ത് സജീവമാണെന്നും ഇന്‍സ്റ്റഗ്രാം, ടിക്ടോക് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ അക്കൗണ്ടുള്ളവരുമാണെന്നന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഇവര്‍ പോയതെന്നും കൊട്ടിയം ഇന്‍സ്‌പെക്ടര്‍ ജിംസ്റ്റെന്‍ പറഞ്ഞു. കൊല്ലത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിനികളാണ് കാണാതായ യുവതികള്‍.

ഉമയനല്ലൂര്‍ വാഴപ്പള്ളി സ്‌കൂളിന് സമീപം താമസിക്കുന്ന 18 കാരിയായ യുവതി മിശ്രവിവാഹിത കുടിയാണ്. കൂട്ടുകാരിയായ കുണ്ടറ പെരുമ്പുഴ സ്വദേശിയായ 21 കാരിയും വിവാഹിതയാണ്.


Share it:

National

Post A Comment: