www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കി അണക്കെട്ട് തുറക്കുന്നു; സെൽഫിയും ഫെയ്‌സ് ബുക്ക് ലൈവും പാടില്ല

Share it:



ഇടുക്കി: തുറക്കാൻ തീരുമാനിച്ചതിനു പിന്നാലെ ഇടുക്കി അണക്കെട്ടിനു താഴെ പെരിയാറിൽ മീൻ പിടുത്തം നിരോധിച്ചു. പുഴയ്ക്ക് സമീപം സെൽഫി, ഫെയ്‌സ് ബുക്ക് ലൈവ് തുടങ്ങിയവയ്ക്കും വിലക്കുണ്ട്. നാളെ രാവിലെ 11 ഓടെയാണ് ഇടുക്കി അണക്കെട്ടിന്‍റെ ഷട്ടറുകൾ തുറക്കുന്നത്.  

ഇടുക്കി അണക്കെട്ട് മേഖലയിൽ വിനോദസഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.  വെള്ളപ്പാച്ചിൽ മേഖലകളിൽ പുഴ മുറിച്ച് കടക്കുന്നത് നിരോധിച്ചു. പമ്പ, ഇടമലയാർ അണക്കെട്ടുകളും നാളെ തുറക്കും. 2018 ലെ പ്രളയം കണക്കിലെടുത്താണ് മുൻകരുതലെന്ന നിലയിൽ ഇടുക്കി തുറക്കുന്നത്. 

മറ്റന്നാൾ മുതൽ കേരളത്തിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് നിലവിലെ മുന്നറിയിപ്പ്. ഡാം ഒറ്റയടിക്ക് തുറക്കേണ്ട സ്ഥിതി ഒഴിവാക്കാനാണ് മുൻകൂട്ടി ഡാം തുറക്കുന്നത്. നാളെ രാവിലെ 11 മുതൽ മൂന്നു ഷട്ടറുകൾ 35 സെന്‍റി മീറ്റർ വീതം ഉയർത്തും. ഡാമിൽ നിന്നും വെള്ളം ഒഴുകിവരുന്ന അഞ്ച് വില്ലേജുകളിലെ എഴുപതോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും. 

ഇടുക്കി തുറക്കുന്നതിന്‍റെ ഭാഗമായി ഇടമലയാർ അണക്കെട്ടും നാളെ രാവിലെ ആറിന് തുറക്കും. പരമാവധി 80 സെന്‍റീമീറ്ററാണ് ഷട്ടർ ഉയർത്തുന്നത്. പെരിയാറിൽ അനാവശ്യമായി ഇറങ്ങരുതെന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/CGWcwcJeZXTChURzCyn8UZ

200 ഓളം സ്ത്രീ- പുരുഷൻമാരെ നഗ്നരാക്കി നിർത്തി ഇൻസ്റ്റലേഷൻ

ടെൽ അവീവ്: ചാവുകടലിന്‍റെ സംരക്ഷണത്തിനായി 200 ഓളം സ്ത്രീ- പുരുഷൻമാരെ നഗ്നരാക്കി നിർത്തി അമേരിക്കൻ കലാകാരൻ സ്പെൻസർ ടുണിക്കിന്‍റെ പുതിയ ഇൻസ്റ്റലേഷൻ. പരിസ്ഥിതി പ്രശ്നങ്ങളെ തുടർന്ന് ചാവുകടൽ ചുരുങ്ങുന്നതുമായി ബന്ധപ്പെട്ട് അവബോധം സൃഷ്‌ടിക്കുന്നതിനു ലക്ഷ്യമിട്ടാണ് ഇത്തരത്തിൽ ഒരു ഇസ്റ്റലേഷൻ തയാറാക്കിയതെന്ന് സ്പെൻസർ പറയുന്നു. 

മൂന്നാം തവണയാണ് 54 കാരനായ സ്പെൻസർ ടുണിക് ഇത്തരത്തിൽ ചാവുകടലുമായി ബന്ധപ്പെട്ട് ഇൻസ്റ്റലേഷൻ ഒരുക്കുന്നത്. ദക്ഷിണ ഇസ്രയേൽ ടൂറിസം മന്ത്രാലയത്തിന്‍റെ ക്ഷണപ്രകാരമാണ് അദ്ദേഹം ഇസ്റ്റലേഷൻ രൂപകൽപന ചെയ്‌തത്. 2011ലായിരുന്നു ചാവുകടലുമായി ബന്ധപ്പെട്ടുള്ള ആദ്യ ഇൻസ്റ്റലേഷൻ. ശരീരം എന്നത് സൗന്ദര്യം, ജീവിതം, പ്രണയം എന്നിവയാണെന്നതും തുടർന്നു പോകുന്ന ജീവിതം ആസ്വദിക്കുകയാണ് താനെന്നും സ്പെൻസർ പറയുന്നു. 

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഇത്തരത്തിൽ നഗ്ന ഇസ്റ്റലേഷൻ ഒരുക്കി ശ്രദ്ധ നേടിയ കലാകാരനാണ് സ്പെൻസർ. നേരത്തെ മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രതിഷേധ സൂചകമായി സ്പെൻസർ ഇത്തരത്തിൽ ഒരു പൂർണ നഗ്ന ഇസ്റ്റലേഷൻ സൃഷ്‌ടിച്ചിരുന്നു. ഒരിക്കൽ വസ്ത്രം അഴിച്ച് പ്രകൃതിയോട് ചേർന്നാൽ പിന്നെ അത് ധരിക്കാനേ തോന്നില്ലെന്നാണ് ഫോട്ടോ ഷൂട്ടിൽ പങ്കെടുത്ത ഗവേഷക വിദ്യാർഥി അന്ന ക്ലെയ്മാൻ പറയുന്നത്. 

Share it:

Idukki

Post A Comment: