www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സ്റ്റൈലിഷ് ലുക്കിൽ രജനീകാന്ത്; അണ്ണാത്തെയിലെ മൂന്നാമത്തെ ഗാനവും സൂപ്പർ ഹിറ്റ്

Share it:



ചെന്നൈ: റിലീസിങ്ങിനൊരുങ്ങുന്ന രജനീകാന്ത് ചിത്രം അണ്ണാത്തെയ്ക്കുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിന്‍റെ ഗാനങ്ങൾ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിലെ മൂന്നാമത്തെ ഗാനമാണ് ഇപ്പോൾ അണി‍യറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലെത്തുന്ന രജനീകാന്തും മീനയും ഖുശ്‌ബുവുമാണ് ഗാനത്തിലെ ശ്രദ്ധാ കേന്ദ്രം.  

ചിത്രം ദീപാവലിക്ക് തീയേറ്ററിലെത്തുമെന്നാണ് കരുതുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം രജനീകാന്തിന്‍റെ വേറിട്ട വേഷമായിരിക്കുമെന്നാണ് കരുതുന്നത്. മീന, നയൻതാര, കീർത്തി സുരേഷ്, സതീഷ്, സൂരി തുടങ്ങി വൻ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സൺപിക്‌ചേഴ്‌സാണ് ചിത്രത്തിന്‍റെ നിർമാണം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/CGWcwcJeZXTChURzCyn8UZ

200 ഓളം സ്ത്രീ- പുരുഷൻമാരെ നഗ്നരാക്കി നിർത്തി ഇൻസ്റ്റലേഷൻ

ടെൽ അവീവ്: ചാവുകടലിന്‍റെ സംരക്ഷണത്തിനായി 200 ഓളം സ്ത്രീ- പുരുഷൻമാരെ നഗ്നരാക്കി നിർത്തി അമേരിക്കൻ കലാകാരൻ സ്പെൻസർ ടുണിക്കിന്‍റെ പുതിയ ഇൻസ്റ്റലേഷൻ. പരിസ്ഥിതി പ്രശ്നങ്ങളെ തുടർന്ന് ചാവുകടൽ ചുരുങ്ങുന്നതുമായി ബന്ധപ്പെട്ട് അവബോധം സൃഷ്‌ടിക്കുന്നതിനു ലക്ഷ്യമിട്ടാണ് ഇത്തരത്തിൽ ഒരു ഇസ്റ്റലേഷൻ തയാറാക്കിയതെന്ന് സ്പെൻസർ പറയുന്നു. 

മൂന്നാം തവണയാണ് 54 കാരനായ സ്പെൻസർ ടുണിക് ഇത്തരത്തിൽ ചാവുകടലുമായി ബന്ധപ്പെട്ട് ഇൻസ്റ്റലേഷൻ ഒരുക്കുന്നത്. ദക്ഷിണ ഇസ്രയേൽ ടൂറിസം മന്ത്രാലയത്തിന്‍റെ ക്ഷണപ്രകാരമാണ് അദ്ദേഹം ഇസ്റ്റലേഷൻ രൂപകൽപന ചെയ്‌തത്. 2011ലായിരുന്നു ചാവുകടലുമായി ബന്ധപ്പെട്ടുള്ള ആദ്യ ഇൻസ്റ്റലേഷൻ. ശരീരം എന്നത് സൗന്ദര്യം, ജീവിതം, പ്രണയം എന്നിവയാണെന്നതും തുടർന്നു പോകുന്ന ജീവിതം ആസ്വദിക്കുകയാണ് താനെന്നും സ്പെൻസർ പറയുന്നു. 

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഇത്തരത്തിൽ നഗ്ന ഇസ്റ്റലേഷൻ ഒരുക്കി ശ്രദ്ധ നേടിയ കലാകാരനാണ് സ്പെൻസർ. നേരത്തെ മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രതിഷേധ സൂചകമായി സ്പെൻസർ ഇത്തരത്തിൽ ഒരു പൂർണ നഗ്ന ഇസ്റ്റലേഷൻ സൃഷ്‌ടിച്ചിരുന്നു. ഒരിക്കൽ വസ്ത്രം അഴിച്ച് പ്രകൃതിയോട് ചേർന്നാൽ പിന്നെ അത് ധരിക്കാനേ തോന്നില്ലെന്നാണ് ഫോട്ടോ ഷൂട്ടിൽ പങ്കെടുത്ത ഗവേഷക വിദ്യാർഥി അന്ന ക്ലെയ്മാൻ പറയുന്നത്. 

Share it:

Entertainment

kollywood

Post A Comment: