തിരുവനന്തപുരം: ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ യാത്രാ നിരക്ക് വർധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. നവംബര്‍ ഒൻപതുമുതൽ അനിശ്ചിതകാല സമരം നടത്താനാണ് ബസുടമകൾ വകുപ്പ് മന്ത്രിക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. മിനിമം ചാർജ് 12 രൂപ ആക്കണമെന്നാണ് പ്രധാന ആവശ്യം.
വിദ്യാർത്ഥികളുടെ മിനിമം ചാർജ് ആറ് രൂപയാക്കണം, കി.മീ. ഒരു രൂപയായി വർധിപ്പിക്കണം, തുടർന്നുള്ള ചാർജ് യാത്ര നിരക്കിന്‍റെ 50 ശതമാനമാക്കണം എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍. ബസുടമ സംയുക്ത സമിതിയാണ് സമരം പ്രഖ്യാപിച്ചത്. കൊവിഡ് കാലം കഴിയുന്നത് വരെ വാഹന നികുതി ഒഴിവാക്കണമെന്നും ആവശ്യപെട്ടിട്ടുണ്ട്.
അതേസമയം നാളെ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. ബസ് ഉടമകളുമായും ചർച്ച നടത്തും. ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്നും മന്ത്രി പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LL40qooRKZ87BK1m3FV3rX
കോളെജ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്‌തു; സഹപാഠിയായ 21 കാരൻ അറസ്റ്റിൽ
ഗുവാഹത്തി: കോളെജ് വിദ്യാർഥിനിയെ മയക്കി കിടത്തിയ ശേഷം നഗ്ന ചിത്രം പകർത്തുകയും പീഡിപ്പിക്കുകയും ചെയ്‌ത സംഭവത്തിൽ സഹപാഠിയായ 21 കാരൻ അറസ്റ്റിൽ. ഇയാളുടെ ബന്ധുവും സുഹൃത്തും കേസിലെ പ്രതികളാണ്. ഇവർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കോളെജിലെ സഹപാഠിയായ 21 കാരനാണ് പെൺകുട്ടിയെ ചതിച്ച് പീഡനത്തിനിരയാക്കിയത്.
ആറ് മാസം മുമ്പായിരുന്നു സംഭവം. സംഭവത്തിൽ പരാതിയുമായി പോകേണ്ടെന്ന നിലപാടിലായിരുന്നു യുവതി. എന്നാൽ കഴിഞ്ഞ ദിവസം യുവതിക്ക് വിവാഹാലോചന വന്നപ്പോൾ വരന് പ്രതികൾ പെൺകുട്ടിയുടെ നഗ്ന ഫോട്ടോ അയച്ചുകൊടുത്തു. ഇതോടെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്.
പീഡനം നടന്നത് അബോധാവസ്ഥയിലായതിനാൽ എത്ര പേർ പീഡിപ്പിച്ചുവെന്ന് വ്യക്തമല്ലെന്നും യുവതി പറഞ്ഞു. സംഭവ ദിവസം ഇരുചക്രവാഹനത്തിൽ പ്രതിയ്ക്കൊപ്പം യുവതി കോളെജിലേക്ക് പോകവേ വാഹനം തകരാറിലായി. തുടർന്ന് ഇരുവരും ബന്ധുവിന്‍റെ കാറിൽ യാത്ര തുടർന്നു.
യാത്രയ്ക്കിടെ, അവർ നൽകിയ മയക്കുമരുന്ന് കലർന്ന പാനീയം കുടിക്കുകയും ഉടൻ തന്നെ ബോധരഹിതയായി വീഴുകയും ചെയ്തു. ബോധം വീണ്ടെടുത്തപ്പോൾ പെൺകുട്ടി സഹപാഠിയുടെ ബന്ധുവീട്ടിലെ ഒരു മുറിയിലായിരുന്നു. അവളുടെ സഹപാഠിയും മറ്റൊരു യുവാവും അപ്പോൾ ആ വീട്ടിൽ ഉണ്ടായിരുന്നു.
മൂവരും തന്നെ ബലാത്സംഗം ചെയ്യുകയും നഗ്നചിത്രങ്ങൾ പകർത്തുകയും ചെയ്തതായി സംശയിക്കുന്നുവെന്ന് യുവതി പൊലീസിൽ മൊഴി നൽകി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൂട്ടബലാത്സംഗം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, സ്വകാര്യത ലംഘനം, ലൈംഗികത വ്യക്തമാക്കുന്ന കാര്യങ്ങൾ പ്രസിദ്ധീകരിക്കുക അല്ലെങ്കിൽ പ്രചരിപ്പിക്കുക എന്നീ കുറ്റകൃത്യങ്ങളാണ് പ്രതികൾക്കെതിരെ എഫ്‌ഐആറിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Post A Comment: