www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മുല്ലപ്പെരിയാർ; അനാവശ്യ ഭീതി പരത്തിയാൽ നിയമ നടപടിയെന്ന് മുഖ്യമന്ത്രി

Share it:



തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ട് ഡി കമ്മിഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചരണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. അണക്കെട്ടുമായി ബന്ധപ്പെട്ട് ഇപ്പോൾ പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. വിഷയത്തിൽ അനാവശ്യ ഭീതി പരത്തരുത്. അത്തരം പ്രചരണങ്ങളെ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. ഇന്ന് രാവിലെ ഏഴിന് അണക്കെട്ടിലെ ജലനിരപ്പ് 137.2 അടിയായെന്നാണ് തമിഴ്നാട് സർക്കാർ ഇന്ന് സുപ്രീംകോടതിയെ അറിയിച്ചത്. 138 അടിയിലെത്തിയാൽ രണ്ടാമത്തെ അറിയിപ്പ് നൽകും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമെങ്കിൽ പെരിയാർ തീരത്തുള്ളവരെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികളെല്ലാം പൂർത്തിയാക്കിയെന്നും ജില്ലഭരണകൂടം അറിയിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 137 അടി കടന്നെങ്കിലും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മുൻദിവസങ്ങളെ അപേക്ഷിച്ച് ഡാമിൽ നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടിയിട്ടുണ്ട്. 

വരും ദിവസങ്ങളിൽ മഴ ഒഴിഞ്ഞ് നിന്നാൽ അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയ പരമാവധി സംഭരണശേഷിയായ 142 അടിയിലേക്ക് എത്താൻ സാധ്യതയില്ല. 2018ലേതിന് സമാനമായ സാഹചര്യം നിലവിലില്ല. കുറഞ്ഞ അളവിൽ അണക്കെട്ട് തുറക്കേണ്ടി വന്നാൽ കുറച്ച് പേരെ മാത്രമാണ് മാറ്റിപ്പാർക്കേണ്ടി വരിക. ഇവരുടെ പട്ടിക തയ്യാറാക്കി, മാറ്റുന്നതിന് ആവശ്യമായ വാഹനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

കാലവർഷം പിൻവാങ്ങുന്നു; 24 മണിക്കൂറിനുള്ളിൽ തുലാവർഷം ശക്തമാകും 

തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിൽ കാലവർഷം പൂർണമായി പിൻവാങ്ങുമെന്നും തൊട്ടു പിന്നാലെ തുലാവർഷം ശക്തമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തുലാവർഷത്തിനു മുന്നോടിയായി ബംഗാൾ ഉൾക്കടലിലും തെക്കെ ഇന്ത്യയിലും വടക്ക് കിഴക്കൻ കാറ്റിന്‍റെ വരവിന്‍റെ ഫലമായി അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ മഴ കനക്കും. ഇടി മിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. 

ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ  മഴക്കും സാധ്യതയെന്നും കാലാവസ്ഥാ മുന്നറിയിപ്പിലുണ്ട്. ചൊവ്വാഴ്ചയോടെ തുലാവർഷം കേരളത്തിൽ എത്തുമെന്ന് കാലാവാസ്ഥാ വിദഗ്ദ്ധർ നേരത്തെ പ്രവചിച്ചിരുന്നു.  

Share it:

Kerala

Post A Comment: