www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കൈയും മുഖവും സൂപ്പർ ഗ്ലൂ കൊണ്ട് റോഡിൽ ഒട്ടിച്ച് പ്രതിഷേധക്കാർ; സുല്ലിട്ട് പൊലീസ്

Share it:



പ്രതിഷേധക്കാരെ തുരത്താൻ ലാത്തി ചാർജ് മുതൽ ജലഭീരങ്കിവരെയുള്ള തന്ത്രങ്ങൾ പൊലീസിന്‍റെ കൈയിലുണ്ട്. എന്നാൽ പൊലീസിന്‍റെ സർവ അടവിനും തിരിച്ചടിയായിരുന്നു ബ്രിട്ടനിൽ നടന്ന ഒരു സമരം. ഇൻസുലേറ്റ് ബ്രിട്ടൺ പ്രതിഷേധക്കാരാണ് വ്യത്യസ്‌തമായ രീതിയിൽ സമരവുമായി രംഗത്തെത്തിയത്.  

പ്രതിഷേധക്കാർ തങ്ങളുടെ കൈകളും മുഖവും മോട്ടോർവെ എക്‌സിറ്റുകളിലും ലൈവ് ലെയിനുകളിലും സൂപ്പർ ഗ്ലീ കൊണ്ട് ഒട്ടിക്കുകയായിരുന്നു. ഇതോടെ സമരക്കാരെ ഒഴിപ്പിക്കാൻ പൊലീസിനു കഴിഞ്ഞതുമില്ല. കുടുതൽ സമയം തങ്ങളുടെ സമരം ലൈവായി നിർത്താനായിരുന്നു ഇത്തരത്തിൽ ഒരു മാർഗം.

 

സെപ്റ്റംബർ 13 മുതൽ ഈ സംഘം ലണ്ടനിലെ പ്രധാന റൂട്ടുകളിലും ഡോവർ തുറമുഖത്തിന് സമീപവും വ്യാപകമായ ഗതാഗത തടസം ഉണ്ടാക്കുന്ന പ്രകടനങ്ങൾ നടത്തിവരികയാണ്. 2025-ഓടെ എല്ലാ സാമൂഹിക ഭവനങ്ങളുടെയും ഇൻസുലേഷനായി ബ്രിട്ടീഷ് ഗവൺമെന്‍റ് ഫണ്ട് നൽകണമെന്നും, 2021 അവസാനത്തോടെ ബ്രിട്ടനിലെ എല്ലാ വീടുകളും 2030നുള്ളിൽ പുനർനിർമിക്കുന്നതിനായുള്ള ധനസഹായം നൽകാനുള്ള പദ്ധതിയുമായി സർക്കാർ വരണമെന്നും ആവശ്യപ്പെട്ടാണ് സമരം. 

അതേസമയം റോഡിൽ ഒച്ചിചേർന്ന സമരക്കാരുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ലോക വ്യാപകമായി വ്യത്യസ്തമായ ഈ സമര രീതി ശ്രദ്ധ നേടിയിട്ടുണ്ട്.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

മുല്ലപ്പെരിയാർ തുറന്നു; ഇടുക്കി അണക്കെട്ടും തുറന്നേക്കും

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സ്പിൽവെ ഷട്ടറുകൾ തുറന്നു. വെള്ളിയാഴ്ച്ച രാവിലെ 7.29നായിരുന്നു അണക്കെട്ടിലെ ഷട്ടറുകൾ ഉയർത്തിയത്. അണക്കെട്ടിലെ മൂന്ന്, നാല് സ്പിൽവേ ഷട്ടറുകൾ ആണ് 35 സെന്‍റി മീറ്റർ വീതം ഉയർത്തിയത്. ജലനിരപ്പ് അനുസരിച്ച് ഇത് 60 സെന്‍റീമീറ്റർ വരെ ഉയർന്നേക്കും. 

സെക്കന്‍റിൽ 534 ഘനഅടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. ഇപ്പോൾ 138.75  അടിയാണ് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ്. ഷട്ടറുകൾ തുറനന്നതോടെ പെരിയാർ തീരത്ത് ജാ​​​ഗ്രത നിർദേശം നൽകിയിട്ടുണ്ട്. അണക്കെട്ട് തുറന്ന് രണ്ട് മണിക്കൂറിനോട് അടുക്കുമ്പോഴും പെരിയാറ്റിൽ കാര്യമായി ജലനിരപ്പ് ഉയർന്നിട്ടില്ല. 

മുല്ലപ്പെരിയാർ ഡാമിലെ 138 അടിയാക്കി ക്രമീകരിക്കാനുള്ള വെള്ളമേ തുറന്നു വിടുകയുള്ളുവെന്ന് തമിഴ്നാട് അറിയിച്ചിരുന്നു. പെരിയാറിൽ ഏകദേശം 60 സെന്‍റിമീറ്ററിൽ താഴെ മാത്രമേ ജലനിരപ്പ് ഉയരുവെന്നാണ് വിലയിരുത്തൽ. വെള്ളമൊഴുകുന്ന മേഖലകളിലെ 350 കുടുംബങ്ങളെ രണ്ടു ക്യാമ്പുകളിലായി മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാറിൽ നിന്നുളള വെള്ളമെത്തിയാൽ ഇടുക്കി ഡാമിൽ 0.25 അടി മാത്രമേ ജലനിരപ്പ് ഉയരൂ. പക്ഷേ നിലവിലെ റൂൾ കർവ് 2398.31 ആയതിനാൽ ഇടുക്കി ഡാമും തുറക്കേണ്ടിവരുമെന്നാണ് കരുതുന്നത്. ഇടുക്കി ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ ജലത്തിനൊപ്പം മഴ കൂടി ശക്തമായാൽ നാളെ വൈകിട്ട് മുതൽ ഇടുക്കിയിൽ നിന്ന് സെക്കണ്ടിൽ ഒരു ലക്ഷം ലീറ്റർ വെള്ളം തുറന്നുവിടാനുള്ള സജ്ജീകരണം ഏർപ്പെടുത്തിയതായി കെ.എസ്.ഇ.ബിയും അറിയിച്ചിട്ടുണ്ട്. 


Share it:

world

Post A Comment: