www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1570) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

യുടൂബ് നോക്കി 17 കാരിയുടെ പ്രസവം; അന്വേഷണം വീട്ടുകാരിലേക്കും

Share it:



മലപ്പുറം: പ്ലസ് ടു വിദ്യാർഥിനി യുടൂബ് നോക്കി വീടിനുള്ളിൽ പ്രസവിച്ച സംഭവത്തിൽ അന്വേഷണം വീട്ടുകാരിലേക്കും. ഇന്നലെയാണ് മലപ്പുറം കോട്ടക്കലിൽ പ്ലസ് ടു വിദ്യാർഥിനിയായ 17 കാരി വീടിനുള്ളിൽ പ്രസവിച്ച വിവരം പുറം ലോകം അറിഞ്ഞത്. തന്നെ അയൽവാസിയായ 21 കാരൻ പീഡിപ്പിക്കുകയായിരുന്നുവെന്നും വീട്ടുകാർക്ക് താൻ ഗർഭിണിയാണെന്ന് അറിയില്ലെന്നുമായിരുന്നു പെൺകുട്ടിയുടെ മൊഴി.  

ഇതെ തുടർന്ന് 21 കാരനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. എന്നാൽ പെൺകുട്ടിയുടെ മൊഴി പൂർണമായി വിശ്വാസത്തിലെടുക്കാനാവില്ലെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടിയുടെ വീട്ടുകാർക്കും ഗർഭത്തിനു കാരണക്കാരനായ 21 കാരന്‍റെ വീട്ടുകാർക്കും എല്ലാ കാര്യങ്ങളും അറിയാമായിരുന്നുവെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. 

ഗര്‍ഭിണിയായിരിക്കെ പെൺകുട്ടിക്ക് രണ്ട് ആശുപത്രികളില്‍ നിന്ന് വൈദ്യസഹായം കിട്ടിയിട്ടുണ്ട്. ഇതെങ്ങനെയെന്നും പൊലീസ് അന്വേഷിക്കും. ആവശ്യമെങ്കിൽ റിമാൻഡിലുള്ള പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനും പൊലീസ് ആലോചിക്കുന്നുണ്ട്.

ഈ മാസം ഇരുപതിനാണ് വീട്ടുകാരറിയാതെ പെൺകുട്ടി മുറിയിൽ പ്രസവിച്ചത്. പ്രസവം കഴിഞ്ഞ് മൂന്നുദിവസത്തിന് ശേഷമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗർഭം മറച്ചുവെച്ച പെൺകുട്ടി യൂട്യൂബിൽ നോക്കിയാണ് ഗർഭകാല പരിചരണവും പ്രസവമെടുക്കലും നടത്തിയതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. 

പൊക്കിൾ കൊടി മുറിക്കലടക്കമുള്ള വിവരങ്ങൾ യൂട്യൂബിൽ നിന്നാണ് പഠിച്ചത്. വീട്ടുകാർ പോലും അറിയാതെയാണ് എല്ലാം നടന്നെതെന്നാണ് പെൺകുട്ടി പറയുന്നതെങ്കിലും എല്ലാം വീട്ടുകാരുടെ അറിവോടെയായിരുന്നുവെന്ന സംശയമാണ് ബലപ്പെടുന്നത്. 

കൊവിഡ് കാലമായതിനാൽ കുട്ടി പുറത്തിറങ്ങാറില്ലായിരുന്നു. അയൽവാസിയായ യുവാവുമായി വിദ്യാർഥിക്ക് പ്രണയമുണ്ടായിരുന്നു. സംഭവമറിഞ്ഞ് കോട്ടയ്ക്കൽ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരമാണ് യുവാവിനെ അറസ്റ്റ് ചെയ്‌തത്. കുട്ടി ഗർഭിണിയാണെന്ന വിവരം അറിഞ്ഞിട്ടും ബന്ധപ്പെട്ടവരെ അറിയിച്ചില്ലെന്ന കുറ്റവും യുവാവിനെതിരെ ചുമത്തുമെന്നാണ് വിവരം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae

ഇന്ധനവില വീണ്ടും വർധിച്ചു; ഈ മാസം ഡീസലിനു കൂടിയത് 9 രൂപ

കൊച്ചി: ഇന്ധനവിലയിൽ ഇന്നും വർധനവ്. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ പെട്രോള്‍ വില 108.55 രൂപയും ഡീസല്‍ 102.40 രൂപയുമായി. തിരുവനന്തപുരത്തെ ഇന്ധന വില പെട്രോള്‍ 110.59, ഡീസല്‍ 104.35 രൂപയും കോഴിക്കോട് പെട്രോളിന് 108.82 രൂപയും ഡീസലിനു 102.66 രൂപയുമാണ് ഇന്നത്തെ വില. 

ഇന്നത്തെ വർധനവോടെ ഈ മാസം മാത്രം ഡീസലിന് കൂടിയത് ഒന്‍പത് രൂപയാണ്. പെട്രോളിന് ഈ മാസം മാത്രം ഏഴു രൂപ കൂടി. രാജ്യത്ത് പല ഭാഗത്തും പെട്രോള്‍ വില ഇന്നലെത്തന്നെ 120 കടന്നിരുന്നു. രാജസ്ഥാനിലെ ഗംഗാ നഗറില്‍ ഇന്ന് പെട്രോള്‍ വില 120 രൂപ 50 പൈസയാണ്.

ഇന്ധനവില വർധന വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നവമ്പര്‍ ഒൻപതു മുതൽ അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തിവക്കും. ബസുടമ സംയുക്ത സമിതി ഗതാഗത മന്ത്രിക്ക് നോട്ടീസ് നൽകി. മിനിമം ചാർജ് 12 രൂപയാക്കണം. കി.മീ. നിരക്ക് ഒരു രൂപയായി വർധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. 


Share it:

Kerala

Post A Comment: