www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പടക്കകടയിൽ പൊട്ടിത്തെറി; അഞ്ച് മരണം

Share it:



ചെന്നൈ: തമിഴ്നാട്ടിൽ പടക്കകടയിലുണ്ടായ പൊട്ടിത്തെറിയിൽ അഞ്ച് പേർ മരിച്ചു. രക്ഷാ പ്രവർത്തനം തുടരുകയാണ്. കല്ലക്കുറിച്ചി ജില്ലയിലെ ശങ്കരപുരത്താണ് അപകടം നടന്നത്. പത്തുപേർക്ക് ഗുരുതര പരുക്കേറ്റെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

കോളെജ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്‌തു; സഹപാഠിയായ 21 കാരൻ അറസ്റ്റിൽ

ഗുവാഹത്തി: കോളെജ് വിദ്യാർഥിനിയെ മയക്കി കിടത്തിയ ശേഷം നഗ്ന ചിത്രം പകർത്തുകയും പീഡിപ്പിക്കുകയും ചെയ്‌ത സംഭവത്തിൽ സഹപാഠിയായ 21 കാരൻ അറസ്റ്റിൽ. ഇയാളുടെ ബന്ധുവും സുഹൃത്തും കേസിലെ പ്രതികളാണ്. ഇവർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കോളെജിലെ സഹപാഠിയായ 21 കാരനാണ് പെൺകുട്ടിയെ ചതിച്ച് പീഡനത്തിനിരയാക്കിയത്.

ആറ് മാസം മുമ്പായിരുന്നു സംഭവം. സംഭവത്തിൽ പരാതിയുമായി പോകേണ്ടെന്ന നിലപാടിലായിരുന്നു യുവതി. എന്നാൽ കഴിഞ്ഞ ദിവസം യുവതിക്ക് വിവാഹാലോചന വന്നപ്പോൾ വരന് പ്രതികൾ പെൺകുട്ടിയുടെ നഗ്ന ഫോട്ടോ അയച്ചുകൊടുത്തു. ഇതോടെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. 

പീഡനം നടന്നത് അബോധാവസ്ഥയിലായതിനാൽ എത്ര പേർ പീഡിപ്പിച്ചുവെന്ന് വ്യക്തമല്ലെന്നും യുവതി പറഞ്ഞു. സംഭവ ദിവസം ഇരുചക്രവാഹനത്തിൽ പ്രതിയ്ക്കൊപ്പം യുവതി കോളെജിലേക്ക് പോകവേ വാഹനം തകരാറിലായി. തുടർന്ന് ഇരുവരും ബന്ധുവിന്‍റെ കാറിൽ യാത്ര തുടർന്നു.

യാത്രയ്ക്കിടെ, അവർ നൽകിയ മയക്കുമരുന്ന് കലർന്ന പാനീയം കുടിക്കുകയും ഉടൻ തന്നെ ബോധരഹിതയായി വീഴുകയും ചെയ്തു. ബോധം വീണ്ടെടുത്തപ്പോൾ പെൺകുട്ടി സഹപാഠിയുടെ ബന്ധുവീട്ടിലെ ഒരു മുറിയിലായിരുന്നു. അവളുടെ സഹപാഠിയും മറ്റൊരു യുവാവും അപ്പോൾ ആ വീട്ടിൽ ഉണ്ടായിരുന്നു. 

മൂവരും തന്നെ ബലാത്സംഗം ചെയ്യുകയും നഗ്നചിത്രങ്ങൾ പകർത്തുകയും ചെയ്തതായി സംശയിക്കുന്നുവെന്ന് യുവതി പൊലീസിൽ മൊഴി നൽകി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൂട്ടബലാത്സംഗം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, സ്വകാര്യത ലംഘനം, ലൈംഗികത വ്യക്തമാക്കുന്ന കാര്യങ്ങൾ പ്രസിദ്ധീകരിക്കുക അല്ലെങ്കിൽ പ്രചരിപ്പിക്കുക എന്നീ കുറ്റകൃത്യങ്ങളാണ് പ്രതികൾക്കെതിരെ എഫ്‌ഐആറിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.  


Share it:

National

Post A Comment: