www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

എം.എൽ.എയുടെ കടയിൽ മോഷണം; കള്ളൻ കയറിയത് പൂർണ നഗ്നനായി

Share it:



കോഴിക്കോട്: എം.എൽ.എ തോട്ടത്തിൽ രവീന്ദ്രന്‍റെ ഡ്രൈക്ലീനിങ് സെന്‍ററിൽ മോഷണം. കോഴിക്കോട് നഗരമധ്യത്തിലുള്ള വണ്ടർ ക്ലീൻ എന്ന സെന്‍ററിലാണ് കള്ളൻ കയറിയത്. സംഭവത്തിന്‍റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. പൂർണ നഗ്നനായിട്ടാണ് കള്ളൻ കടക്ക് ഉള്ളിലേക്ക് കടക്കുന്നത്. തെളിവ് ലഭിക്കാതിരിക്കാനാണ് ഇതെന്നാണ് കരുതുന്നത്. മേൽക്കൂരയിലെ ഷീറ്റ് കമ്പിപ്പാരകൊണ്ട് കുത്തി ഇളക്കിയാണ് അകത്ത് കടന്നത്.  

കടക്കുള്ളിൽ ഏറെ നേരം പരതിയെങ്കിലും ഒന്നും ലഭിച്ചില്ല. ഒടുക്കം ഡ്രൈക്ലീനിങ് ചെയ്‌ത വസ്ത്രങ്ങൾ സൂക്ഷിക്കുന്ന ഭാഗത്തേക്കുള്ള ഇരുമ്പു വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് കടയിലിരുന്ന പഴയതുണിക്കെട്ടുമായി കള്ളൻ സ്ഥലം വിടുകയായിരുന്നു. 

സമീപത്തെ ഐഎൻടിയുസി ഓഫീസിലും കള്ളൻ കയറിയിട്ടുണ്ട്. ഇവിടുത്തെ അലമാര തകർത്തെങ്കിലും ഒന്നും മോഷണം പോയിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

മുല്ലപ്പെരിയാർ തുറന്നു; ഇടുക്കി അണക്കെട്ടും തുറന്നേക്കും

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സ്പിൽവെ ഷട്ടറുകൾ തുറന്നു. വെള്ളിയാഴ്ച്ച രാവിലെ 7.29നായിരുന്നു അണക്കെട്ടിലെ ഷട്ടറുകൾ ഉയർത്തിയത്. അണക്കെട്ടിലെ മൂന്ന്, നാല് സ്പിൽവേ ഷട്ടറുകൾ ആണ് 35 സെന്‍റി മീറ്റർ വീതം ഉയർത്തിയത്. ജലനിരപ്പ് അനുസരിച്ച് ഇത് 60 സെന്‍റീമീറ്റർ വരെ ഉയർന്നേക്കും. 

സെക്കന്‍റിൽ 534 ഘനഅടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. ഇപ്പോൾ 138.75  അടിയാണ് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ്. ഷട്ടറുകൾ തുറനന്നതോടെ പെരിയാർ തീരത്ത് ജാ​​​ഗ്രത നിർദേശം നൽകിയിട്ടുണ്ട്. അണക്കെട്ട് തുറന്ന് രണ്ട് മണിക്കൂറിനോട് അടുക്കുമ്പോഴും പെരിയാറ്റിൽ കാര്യമായി ജലനിരപ്പ് ഉയർന്നിട്ടില്ല. 

മുല്ലപ്പെരിയാർ ഡാമിലെ 138 അടിയാക്കി ക്രമീകരിക്കാനുള്ള വെള്ളമേ തുറന്നു വിടുകയുള്ളുവെന്ന് തമിഴ്നാട് അറിയിച്ചിരുന്നു. പെരിയാറിൽ ഏകദേശം 60 സെന്‍റിമീറ്ററിൽ താഴെ മാത്രമേ ജലനിരപ്പ് ഉയരുവെന്നാണ് വിലയിരുത്തൽ. വെള്ളമൊഴുകുന്ന മേഖലകളിലെ 350 കുടുംബങ്ങളെ രണ്ടു ക്യാമ്പുകളിലായി മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാറിൽ നിന്നുളള വെള്ളമെത്തിയാൽ ഇടുക്കി ഡാമിൽ 0.25 അടി മാത്രമേ ജലനിരപ്പ് ഉയരൂ. പക്ഷേ നിലവിലെ റൂൾ കർവ് 2398.31 ആയതിനാൽ ഇടുക്കി ഡാമും തുറക്കേണ്ടിവരുമെന്നാണ് കരുതുന്നത്. ഇടുക്കി ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ ജലത്തിനൊപ്പം മഴ കൂടി ശക്തമായാൽ നാളെ വൈകിട്ട് മുതൽ ഇടുക്കിയിൽ നിന്ന് സെക്കണ്ടിൽ ഒരു ലക്ഷം ലീറ്റർ വെള്ളം തുറന്നുവിടാനുള്ള സജ്ജീകരണം ഏർപ്പെടുത്തിയതായി കെ.എസ്.ഇ.ബിയും അറിയിച്ചിട്ടുണ്ട്. 

Share it:

Kerala

Post A Comment: