www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് പീഡനം; അമ്മയുടെ കാമുകൻ അടക്കം മൂന്ന് പേർ അറസ്റ്റിൽ

Share it:



തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച മൂന്ന് പേർ അറസ്റ്റിൽ. വിതുര പൊലീസാണ് രണ്ട് കേസുകളിലായി മൂന്നു യുവാക്കളെ പിടികൂടിയത്. 16കാരിയെ പീഡിപ്പിച്ച കേസിൽ പെരിങ്ങമല സ്വദേശി അമൃത ലാലും (19), 17 കാരിയെ പീഡിപ്പിച്ച കേസിൽ വിതുര കല്ലാർ സ്വദേശി ശിവജിത്ത്(22), കുട്ടിയുടെ അമ്മയുടെ സുഹൃത്തായ തൊളിക്കോട് സ്വദേശി സാജു കുട്ടൻ (54) എന്നിവരുമാണ് പിടിയിലായത്.  

വിതുര സ്വദേശിനിയായ 16  കാരിയെ രണ്ടുദിവസം മുൻപ് രാത്രിയിൽ  കാണാതായതിനെ തുടർന്ന് രക്ഷകർത്താക്കൾ നൽകിയ പരാതിയിൽ ആണ് പെരിങ്ങമല സ്വദേശിയായ അമൃത ലാലിനെ അറസ്റ്റ് ചെയ്തത്. ഇയാൾ പെൺ കുട്ടിയെ ആളെഴിഞ്ഞ  വീട്ടിൽ  കൊണ്ടുപോയി താമസിപ്പിച്ച് പീഡിപ്പിച്ചതായി പൊലീസ് പറയുന്നു. പെൺകുട്ടി രാവിലെ വീട്ടിൽ തിരിച്ച് എത്തി തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ പീഡന വിവരം അറിയുന്നത്.

പൊലീസ് രാത്രി ട്രൈബൽ മേഖലയിൽ നടത്തിയ പെട്രോളിംഗിനടയിൽ  രണ്ട് പേരെ സംശയസ്പദമായി കണ്ടു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ 17 വയസുക്കാരിയെ  ലൈംഗികാതിക്രമം കാട്ടിയ കേസിലാണ് പെൺ കുട്ടിയുടെ സുഹൃത്തത്തായ ശിവജിത്തിനെ അറസ്റ്റ് ചെയുന്നത്. ഈ പെൺകട്ടിയുടെ മൊഴിയിൽ നിന്നും ഒരു വർഷം മുമ്പ് അമ്മയുടെ സുഹൃത്തുമായ സജുകുട്ടൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി പറഞ്ഞതിനെ തുടർന്നാണ് സജുകുട്ടനേയും അറസ്റ്റ് ചെയ്തത്. ഇവരെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd

മുല്ലപ്പെരിയാർ സന്ദർശനം തടഞ്ഞു; പൊലീസിനെതിരെ പരാതിയുമായി ഡീൻ കുര്യാക്കോസ് 

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കാനെത്തിയ തന്നെ കേരളാ പൊലീസ് തടഞ്ഞ സംഭവത്തിൽ ലോക്‌സഭാ സ്‌പീക്കർക്ക് പരാതി നൽകാനൊരുങ്ങി ഡീൻ കുര്യാക്കോസ് എം.പി. മുല്ലപ്പെരിയാറിലെ സ്ഥിതിഗതികള്‍ നേരിട്ടറിയുന്നതിനായി പോയ തന്നെ കേരളാ പൊലീസ് തടയുകയായിരുന്നുവെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. ആർക്ക് വേണ്ടിയാണ് പൊലീസ് ഉദ്യോ​ഗസ്ഥർ പണിയെടുക്കുന്നതെന്നും ഡീൻ ചോദിച്ചു.  

ഇന്നലെയാണ് ഡീൻ കുര്യാക്കോസിനെ അണക്കെട്ടിന് സമീപത്ത് വെച്ച് കേരളാ പൊലീസ് തടഞ്ഞത്. സന്ദർശനത്തിന് അണക്കെട്ടിന്‍റെ ചുമതലയുള്ള തമിഴ്നാട് എക്സി. എൻജിനീയർ സാം ഇർവിന്‍റെ അനുമതിയോടെയാണ് എം.പി സന്ദർശനത്തിനെത്തിയത്. എന്നാൽ, ഇടുക്കി കലക്​ടർ അനുമതി നൽകാത്തതിനാൽ പൊലീസ് തടയുകയായിരുന്നു. 

ജലനിരപ്പ് ഉയർന്ന സാഹചര്യത്തില്‍ അണക്കെട്ടിന്‍റെ സുരക്ഷ സംബന്ധിച്ച് സംസ്ഥാനത്ത് ആശങ്ക ഉയരുന്ന സാഹചര്യത്തിലാണ് ഡീൻ കുര്യാക്കോസ് സന്ദര്‍ശനത്തിനെത്തിയത്. സർക്കാർ വിഷയത്തിൽ ഒളിച്ചു കളിക്കുകയാണെന്ന് ഡീൻ കുര്യാക്കോസ് കുറ്റപ്പെടുത്തി. ഭരണപക്ഷ ജന പ്രതിനിധി അല്ലാത്തതിനാലാണ് തന്നെ തടഞ്ഞതെന്നും ഡീൻ പറഞ്ഞു. പ്രത്യേക സുരക്ഷ മേഖല ആയതിനാൽ കടത്തി വിടാൻ ആകില്ലെന്നായിരുന്നു പൊലീസിന്‍റെ വിശദീകരണം.

Share it:

Crime

Post A Comment: