www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 19 കാരൻ അറസ്റ്റിൽ

Share it:



മലപ്പുറം: 14 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 19 കാരൻ അറസ്റ്റിൽ. പൊന്നാനിയിലാണ് വിദ്യാർഥിനിയായ 14 കാരി ഗർഭിണി ആയത്. കേസിൽ പൊന്നാനി സ്വദേശി പരീക്കുട്ടിക്കാനകത്ത് മുഹമ്മദ് അഷ്ഫാഖ് ആണ് അറസ്റ്റിലായത്.   മാസങ്ങൾക്ക് മുമ്പാണ് പീഡനം നടന്നത്. എന്നാൽ ഭയന്നുപോയ പെൺകുട്ടി ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. ആശുപത്രിയിലെത്തി പരിശോധിച്ചപ്പോൾ കുട്ടി ഗർഭിണിയാണെന്ന് തെളിഞ്ഞു. 

ഇതേത്തുടർന്ന് കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ട വിവരം വീട്ടുകാർ അറിഞ്ഞത്. തുടർന്ന് ബന്ധുക്കൾ പൊന്നാനി പൊലീസിൽ പരാതി നൽകുകയായിരുന്നു.  കൂടുതൽ തവണ പീഡനത്തിന് ഇരയായോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് പൊന്നാനി പൊലീസ് കേസെടുത്തത്. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae

ഇന്ധനവില വീണ്ടും വർധിച്ചു; ഈ മാസം ഡീസലിനു കൂടിയത് 9 രൂപ

കൊച്ചി: ഇന്ധനവിലയിൽ ഇന്നും വർധനവ്. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ പെട്രോള്‍ വില 108.55 രൂപയും ഡീസല്‍ 102.40 രൂപയുമായി. തിരുവനന്തപുരത്തെ ഇന്ധന വില പെട്രോള്‍ 110.59, ഡീസല്‍ 104.35 രൂപയും കോഴിക്കോട് പെട്രോളിന് 108.82 രൂപയും ഡീസലിനു 102.66 രൂപയുമാണ് ഇന്നത്തെ വില. 

ഇന്നത്തെ വർധനവോടെ ഈ മാസം മാത്രം ഡീസലിന് കൂടിയത് ഒന്‍പത് രൂപയാണ്. പെട്രോളിന് ഈ മാസം മാത്രം ഏഴു രൂപ കൂടി. രാജ്യത്ത് പല ഭാഗത്തും പെട്രോള്‍ വില ഇന്നലെത്തന്നെ 120 കടന്നിരുന്നു. രാജസ്ഥാനിലെ ഗംഗാ നഗറില്‍ ഇന്ന് പെട്രോള്‍ വില 120 രൂപ 50 പൈസയാണ്.

ഇന്ധനവില വർധന വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നവമ്പര്‍ ഒൻപതു മുതൽ അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തിവക്കും. ബസുടമ സംയുക്ത സമിതി ഗതാഗത മന്ത്രിക്ക് നോട്ടീസ് നൽകി. മിനിമം ചാർജ് 12 രൂപയാക്കണം. കി.മീ. നിരക്ക് ഒരു രൂപയായി വർധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. 



വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാ

Share it:

Crime

Post A Comment: