www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ നിന്നും കാണാതായ കൗമാരക്കാരായ പെൺകുട്ടികളെ കോട്ടയത്ത് കണ്ടെത്തി

Share it:



ഇടുക്കി: ജില്ലയിൽ നിന്നും കാണാതായ കൗമാരക്കാരായ പെൺകുട്ടികളെ കോട്ടയത്ത് റെയിൽവെ സ്റ്റേഷനിൽ നിന്നും പൊലീസ് കണ്ടെത്തി. നെടുങ്കണ്ടത്തിനു സമീപം കൈലാസപ്പാറ എസ്റ്റേറ്റിലെ തൊഴിലാളികളായ കൊൽക്കത്ത സ്വദേശികളുടെ 14, 16 വയസുള്ള കുട്ടികളെയാണ് ചൊവ്വാഴ്ച്ച മുതൽ കാണാതായത്.  

മാതാപിതാക്കൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കുട്ടികൾ കോട്ടയം ഭാഗത്തേക്കുള്ള ബസിൽ കയറിയതായി വിവരം ലഭിച്ചതിനെ തുടർന്ന് കോട്ടയം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇവർ റെയിൽവെ സ്റ്റേഷനിൽ നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികൾ കൊൽക്കത്തയ്ക്ക് പോകാൻ ട്രെയിൻ ക‍യറാൻ നിൽക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. 

നെടുങ്കണ്ടം പോലീസ് കോട്ടയത്തെത്തി പെൺകുട്ടികളെ നെടുങ്കണ്ടത്തേക്ക് കൂട്ടിക്കൊണ്ടുവന്നു. പെൺകുട്ടികളെ കോടതിയിൽ ഹാജരാക്കി. കൗൺസിലിങ് നൽകിയ ശേഷം മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd

കൊട്ടിയത്തു നിന്നും ഒളിച്ചോടിയ യുവതികൾ ബംഗളൂരിൽ

കൊട്ടിയം: ഭർത്താക്കൻമാരെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതികളെ ബംഗളൂരുവിൽ നിന്നും കണ്ടെത്തി. 18, 21 വയസ് പ്രായമുള്ള യുവതികളാണ് ഒളിച്ചോടിയത്. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതികളെ പൊലീസ് പിടികൂടിയത്. കൊട്ടിയത്തു നിന്നാണ് രണ്ട് യുവതികളെ കഴിഞ്ഞ ദിവസം കാണാതായത്. തുടർന്ന് കേസിൽ അന്വേഷണം ഏറ്റെടുത്ത പൊലീസ് 50ലധികം പേരെ ചോദ്യം ചെയ്‌തിരുന്നു. 23നാണ് ഇവരെ കാണാതായത്. 

അന്ന് രാവിലെ 11 ഓടെ പരവൂര്‍, കാപ്പില്‍ ഭാഗത്ത് ഇവരുടെ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ചിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായി. ഇതോടെ ഇവരെ ട്രെയിസ് ചെയ്യാനുള്ള മാർഗവും അടഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസം ഇവരുടെ ഫോണ്‍ പ്രവര്‍ത്തിക്കുകയും ടവര്‍ ലൊക്കേഷന്‍ വ്യക്തമാവുകയും ചെയ്തതോടെയാണ് ഇവർ ബംഗളൂരുവിൽ ഉണ്ടെന്ന് കണ്ടെത്തിയത്. ബംഗളൂരുവില്‍ നിന്നും കസ്റ്റഡിയിലെടുത്ത യുവതികളുമായി പൊലീസ് സംഘം ചൊവാഴ്ച സന്ധ്യയോടെ കൊട്ടിയത്തേയ്ക്ക് യാത്ര തിരിച്ചിട്ടുണ്ട്.

ഇരുവരും മോഡലിങ് രംഗത്ത് സജീവമാണെന്നും ഇന്‍സ്റ്റഗ്രാം, ടിക്ടോക് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ അക്കൗണ്ടുള്ളവരുമാണെന്നന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഇവര്‍ പോയതെന്നും കൊട്ടിയം ഇന്‍സ്‌പെക്ടര്‍ ജിംസ്റ്റെന്‍ പറഞ്ഞു. കൊല്ലത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിനികളാണ് കാണാതായ യുവതികള്‍.

ഉമയനല്ലൂര്‍ വാഴപ്പള്ളി സ്‌കൂളിന് സമീപം താമസിക്കുന്ന 18 കാരിയായ യുവതി മിശ്രവിവാഹിത കുടിയാണ്. കൂട്ടുകാരിയായ കുണ്ടറ പെരുമ്പുഴ സ്വദേശിയായ 21 കാരിയും വിവാഹിതയാണ്.


Share it:

Idukki

Post A Comment: