www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1949) Idukki (1878) Mostreaded (1617) Crime (1473) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (139) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Filter for Tap

വളർത്തു നായയെ ഓട്ടോറിക്ഷ കയറ്റി കൊന്നു; ഡ്രൈവർ അറസ്റ്റിൽ

Share it:



കോഴിക്കോട്: വളർത്തു നായയെ ഓട്ടോറിക്ഷ കയറ്റി കൊന്ന സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. പറയഞ്ചേരി സ്വദേശി സന്തോഷ് കുമാറാണ് അറസ്റ്റിലായത്. സമൂഹ മാധ്യമങ്ങളിലുൾപ്പെടെ സംഭവത്തിന്‍റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി.

ഒക്ടോബർ മൂന്നിന് രാവിലെയായിരുന്നു ദാരുണമായ സംഭവം നടന്നത്. ഇതിന്‍റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെയാണ് പൊലീസ് നടപടിയുമായി രംഗത്തെത്തിയത്. പറയഞ്ചേരി ചേവങ്ങോട്ട് കുന്ന് റോഡിലൂടെ പോവുകയായിരുന്ന ജാക്കിയെന്ന് വിളിപ്പേരുള്ള നായയെയാണ് അതുവഴി വന്ന സന്തോഷ് ഇടിച്ചിട്ട് ദേഹത്തുകൂടെ ഓട്ടോ കയറ്റിയിറക്കിയത്. ഗുരുതരമായി പരുക്കേറ്റിട്ടും പ്രാണനും കൊണ്ടോടിയ നായ അന്നുതന്നെ ചത്തിരുന്നു. പ്രദേശവാസികൾ സംസ്കരിച്ച നായയുടെ മൃതദേഹം പൊലീസ് വീണ്ടും പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. 

മൃഗങ്ങൾക്കെതിരായ ക്രൂരത തടയല്‍ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് മെഡിക്കല്‍ കോളെജ് പൊലീസ് സന്തോഷ് കുമാറിനെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രദേശവാസികളും ഇയാൾക്കെതിരെ മൊഴി നല്‍കിയിരുന്നു. അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF


Share it:

Kerala

Post A Comment: