www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പ്രളയത്തിനു കാരണം ഹൈറേഞ്ചുകാരല്ല; വൈറലായി കട്ടപ്പന സ്വദേശിയുടെ കുറിപ്പ്

Share it:



ഇടുക്കി: പ്രളയമഴയിൽ പശ്ചിമഘട്ട ജനങ്ങളെ കുറ്റക്കാരായി ചിത്രീകരിക്കുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി തിരുവനന്തപുരം ടെക്‌നോ പാർക്കിലെ ഐടി പ്രൊഫഷ്‌ണലും കട്ടപ്പന സ്വദേശിയുമായ സൂര്യജിത്ത്. 

റിവർ ഫ്രണ്ടേജുള്ള ഫ്ലാറ്റിൽ കൊതുകു കയറാത്ത നിലകളിലിരുന്ന് ഇടുക്കിക്കാരെ കുറ്റം പറയുന്നവർ കഴിഞ്ഞ പ്രളയ കാലത്ത് പുഴ ഒഴുകാൻ സ്ഥലമില്ലാതെ ഫ്ലാറ്റുകളിലൂടെ പോയത് സൗകര്യ പൂർവം മറക്കുന്നതായും സൂര്യജിത്ത് ചൂണ്ടിക്കാട്ടുന്നു.  

സാഹിത്യകാരൻ കൂടിയായ സുഗതൻ കരുവാറ്റയുടെ മകനും മാധ്യമ പ്രവർത്തകൻ സൂര്യലാൽ കട്ടപ്പനയുടെ സഹോദരനുമാണ് സൂര്യജിത്ത്. തുടർച്ചയായി ഉണ്ടാകുന്ന ന്യൂനമർദ്ദത്തിന് കാരണം ആഗോള താപനമാണ്.  അതിന് ഹൈറേഞ്ചിലെ ജനങ്ങൾ മാത്രമല്ല നിങ്ങൾ ഓരോരുത്തരും കാരണക്കാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നിരവധി പേരാണ് പോസ്റ്റിനു കമന്‍റുമായി രംഗത്തെത്തിയത്. 

സൂര്യജിത്തിന്‍റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വായിക്കാം 

എന്ന് വലിയ മഴ പെയ്താലും ഉരുൾപൊട്ടിയാലും പശ്ചിമഘട്ടത്തിൽ താമസിക്കുന്ന ജനങ്ങളെയും അവരുടെ 'ദുഷ്ചെയ്തികളെയും' കുറിച്ച് നാല് വാക്ക് പറഞ്ഞില്ലെങ്കിൽ ചില അപൂർവ്വ ജനുസിൽപ്പെട്ട പരിസ്‌ഥിതി സ്നേഹികൾക്ക് ഉറക്കം വരില്ല. 

റിവർ ഫ്രണ്ടേജുള്ള ഫ്ലാറ്റിലെ കൊതുക് കയറാത്ത നിലകളിരുന്ന് അവർ മാധവ് ഗാഡ്ഗിലിനെ ഓർക്കും, ഇടുക്കിയിലെ വിവരമില്ലാത്തവർ എത്രയായാലും പഠിക്കില്ല എന്ന് പരിതപിക്കും.  എന്നാൽ കഴിഞ്ഞ പ്രളയകാലത്ത് അടുത്തുള്ള പുഴ ഒഴുകാൻ സ്ഥലമില്ലാതെ തങ്ങളുടെ ഫ്ലാറ്റുകളിലൂടെ പോയത് അവർ സൗകര്യപൂർവം മറക്കും. 

തുടർച്ചയായി ഉണ്ടാകുന്ന ന്യൂനമർദ്ദത്തിന് കാരണം ആഗോള താപനമാണ്.  അതിന് ഹൈറേഞ്ചിലെ ജനങ്ങൾ മാത്രമല്ല നിങ്ങൾ ഓരോരുത്തരും കാരണക്കാരാണ്.   ഗാഡ്ഗിൽ റിപ്പോർട്ടിലെ പ്രാക്ടിക്കൽ അല്ലാത്ത കാര്യങ്ങളെ ജനങ്ങൾ എതിർത്തിരുന്നു. അവരുടെ ആശങ്കകൾ പരിഹരിക്കാൻ ആർക്കും കഴിഞ്ഞില്ല.  രണ്ടും മൂന്നും വീടുള്ളവരാണ് ഹൈറേഞ്ചിൽ കൃഷി ചെയ്ത് ജീവിക്കുന്നവരെ പുച്ഛിക്കുന്നത്.  

ഹൈറേഞ്ചിൽ ഉരുൾപൊട്ടൽ ഒരു പുതിയ കാര്യമല്ല. 99 ലെ വെള്ളപോക്കത്തിലും ഹൈറേഞ്ചിൽ തുടർച്ചയായ ഉരുൾപൊട്ടലുകൾ ഉണ്ടായെന്ന് പഴമക്കാർ പറയുന്നു. ഇന്ന് ജനസാന്ദ്രതയേറിയപ്പോൾ ജീവഹാനിയും സംഭവിക്കുന്നു. സർക്കാർ അതിനുള്ള മാർഗം കണ്ടെത്തണം. അതല്ലാതെ തീരശോഷണം ഉണ്ടാകുമ്പോൾ മത്സ്യതൊഴിലാളികൾക്ക് താമസിക്കാൻ വേറെ സ്ഥലമൊന്നും കിട്ടിയില്ലേന്നു ചോദിക്കുന്നപോലെ, മഴക്കെടുതിയുണ്ടാകുമ്പോൾ ഇടുക്കികരൊക്കെ നാടുവിട്ടുപൊക്കോളാൻ പറയരുത്. 

പിന്നെ... ഇനിയും വരണം കേട്ടോ കുട്ടിക്കാനത്തും മൂന്നാറുമൊക്കെയുള്ള ബെസ്റ്റ് റിസോർട്ടുകളിൽ അവധിക്കാലം ആഘോഷിക്കാൻ..!

സൂര്യജിത്ത് കട്ടപ്പന

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ


200 ഓളം സ്ത്രീ- പുരുഷൻമാരെ നഗ്നരാക്കി നിർത്തി ഇൻസ്റ്റലേഷൻ

ടെൽ അവീവ്: ചാവുകടലിന്‍റെ സംരക്ഷണത്തിനായി 200 ഓളം സ്ത്രീ- പുരുഷൻമാരെ നഗ്നരാക്കി നിർത്തി അമേരിക്കൻ കലാകാരൻ സ്പെൻസർ ടുണിക്കിന്‍റെ പുതിയ ഇൻസ്റ്റലേഷൻ. പരിസ്ഥിതി പ്രശ്നങ്ങളെ തുടർന്ന് ചാവുകടൽ ചുരുങ്ങുന്നതുമായി ബന്ധപ്പെട്ട് അവബോധം സൃഷ്‌ടിക്കുന്നതിനു ലക്ഷ്യമിട്ടാണ് ഇത്തരത്തിൽ ഒരു ഇസ്റ്റലേഷൻ തയാറാക്കിയതെന്ന് സ്പെൻസർ പറയുന്നു. 

മൂന്നാം തവണയാണ് 54 കാരനായ സ്പെൻസർ ടുണിക് ഇത്തരത്തിൽ ചാവുകടലുമായി ബന്ധപ്പെട്ട് ഇൻസ്റ്റലേഷൻ ഒരുക്കുന്നത്. ദക്ഷിണ ഇസ്രയേൽ ടൂറിസം മന്ത്രാലയത്തിന്‍റെ ക്ഷണപ്രകാരമാണ് അദ്ദേഹം ഇസ്റ്റലേഷൻ രൂപകൽപന ചെയ്‌തത്. 2011ലായിരുന്നു ചാവുകടലുമായി ബന്ധപ്പെട്ടുള്ള ആദ്യ ഇൻസ്റ്റലേഷൻ. ശരീരം എന്നത് സൗന്ദര്യം, ജീവിതം, പ്രണയം എന്നിവയാണെന്നതും തുടർന്നു പോകുന്ന ജീവിതം ആസ്വദിക്കുകയാണ് താനെന്നും സ്പെൻസർ പറയുന്നു. 

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഇത്തരത്തിൽ നഗ്ന ഇസ്റ്റലേഷൻ ഒരുക്കി ശ്രദ്ധ നേടിയ കലാകാരനാണ് സ്പെൻസർ. നേരത്തെ മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രതിഷേധ സൂചകമായി സ്പെൻസർ ഇത്തരത്തിൽ ഒരു പൂർണ നഗ്ന ഇസ്റ്റലേഷൻ സൃഷ്‌ടിച്ചിരുന്നു. ഒരിക്കൽ വസ്ത്രം അഴിച്ച് പ്രകൃതിയോട് ചേർന്നാൽ പിന്നെ അത് ധരിക്കാനേ തോന്നില്ലെന്നാണ് ഫോട്ടോ ഷൂട്ടിൽ പങ്കെടുത്ത ഗവേഷക വിദ്യാർഥി അന്ന ക്ലെയ്മാൻ പറയുന്നത്. 
Share it:

Idukki

Mostreaded

Post A Comment: