www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭർത്താക്കൻമാരെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതികൾ ബംഗളൂരിൽ; കണ്ടെത്തിയത് ടവർ ലൊക്കേഷനിലൂടെ

Share it:



കൊട്ടിയം: ഭർത്താക്കൻമാരെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതികളെ ബംഗളൂരുവിൽ നിന്നും കണ്ടെത്തി. 18, 21 വയസ് പ്രായമുള്ള യുവതികളാണ് ഒളിച്ചോടിയത്. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതികളെ പൊലീസ് പിടികൂടിയത്. കൊട്ടിയത്തു നിന്നാണ് രണ്ട് യുവതികളെ കഴിഞ്ഞ ദിവസം കാണാതായത്. 

തുടർന്ന് കേസിൽ അന്വേഷണം ഏറ്റെടുത്ത പൊലീസ് 50ലധികം പേരെ ചോദ്യം ചെയ്‌തിരുന്നു. 23നാണ് ഇവരെ കാണാതായത്. അന്ന് രാവിലെ 11 ഓടെ പരവൂര്‍, കാപ്പില്‍ ഭാഗത്ത് ഇവരുടെ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ചിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായി. ഇതോടെ ഇവരെ ട്രെയിസ് ചെയ്യാനുള്ള മാർഗവും അടഞ്ഞു.  

എന്നാല്‍ കഴിഞ്ഞ ദിവസം ഇവരുടെ ഫോണ്‍ പ്രവര്‍ത്തിക്കുകയും ടവര്‍ ലൊക്കേഷന്‍ വ്യക്തമാവുകയും ചെയ്തതോടെയാണ് ഇവർ ബംഗളൂരുവിൽ ഉണ്ടെന്ന് കണ്ടെത്തിയത്. ബംഗളൂരുവില്‍ നിന്നും കസ്റ്റഡിയിലെടുത്ത യുവതികളുമായി പൊലീസ് സംഘം ചൊവാഴ്ച സന്ധ്യയോടെ കൊട്ടിയത്തേയ്ക്ക് യാത്ര തിരിച്ചിട്ടുണ്ട്.

ഇരുവരും മോഡലിങ് രംഗത്ത് സജീവമാണെന്നും ഇന്‍സ്റ്റഗ്രാം, ടിക്ടോക് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ അക്കൗണ്ടുള്ളവരുമാണെന്നന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഇവര്‍ പോയതെന്നും കൊട്ടിയം ഇന്‍സ്‌പെക്ടര്‍ ജിംസ്റ്റെന്‍ പറഞ്ഞു. 

കൊല്ലത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിനികളാണ് കാണാതായ യുവതികള്‍. ഉമയനല്ലൂര്‍ വാഴപ്പള്ളി സ്‌കൂളിന് സമീപം താമസിക്കുന്ന 18 കാരിയായ യുവതി മിശ്രവിവാഹിത കുടിയാണ്. കൂട്ടുകാരിയായ കുണ്ടറ പെരുമ്പുഴ സ്വദേശിയായ 21 കാരിയും വിവാഹിതയാണ്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd

മുല്ലപ്പെരിയാർ സന്ദർശനം തടഞ്ഞു; പൊലീസിനെതിരെ പരാതിയുമായി ഡീൻ കുര്യാക്കോസ് 

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കാനെത്തിയ തന്നെ കേരളാ പൊലീസ് തടഞ്ഞ സംഭവത്തിൽ ലോക്‌സഭാ സ്‌പീക്കർക്ക് പരാതി നൽകാനൊരുങ്ങി ഡീൻ കുര്യാക്കോസ് എം.പി. മുല്ലപ്പെരിയാറിലെ സ്ഥിതിഗതികള്‍ നേരിട്ടറിയുന്നതിനായി പോയ തന്നെ കേരളാ പൊലീസ് തടയുകയായിരുന്നുവെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. ആർക്ക് വേണ്ടിയാണ് പൊലീസ് ഉദ്യോ​ഗസ്ഥർ പണിയെടുക്കുന്നതെന്നും ഡീൻ ചോദിച്ചു.  

ഇന്നലെയാണ് ഡീൻ കുര്യാക്കോസിനെ അണക്കെട്ടിന് സമീപത്ത് വെച്ച് കേരളാ പൊലീസ് തടഞ്ഞത്. സന്ദർശനത്തിന് അണക്കെട്ടിന്‍റെ ചുമതലയുള്ള തമിഴ്നാട് എക്സി. എൻജിനീയർ സാം ഇർവിന്‍റെ അനുമതിയോടെയാണ് എം.പി സന്ദർശനത്തിനെത്തിയത്. എന്നാൽ, ഇടുക്കി കലക്​ടർ അനുമതി നൽകാത്തതിനാൽ പൊലീസ് തടയുകയായിരുന്നു. 

ജലനിരപ്പ് ഉയർന്ന സാഹചര്യത്തില്‍ അണക്കെട്ടിന്‍റെ സുരക്ഷ സംബന്ധിച്ച് സംസ്ഥാനത്ത് ആശങ്ക ഉയരുന്ന സാഹചര്യത്തിലാണ് ഡീൻ കുര്യാക്കോസ് സന്ദര്‍ശനത്തിനെത്തിയത്. സർക്കാർ വിഷയത്തിൽ ഒളിച്ചു കളിക്കുകയാണെന്ന് ഡീൻ കുര്യാക്കോസ് കുറ്റപ്പെടുത്തി. ഭരണപക്ഷ ജന പ്രതിനിധി അല്ലാത്തതിനാലാണ് തന്നെ തടഞ്ഞതെന്നും ഡീൻ പറഞ്ഞു. പ്രത്യേക സുരക്ഷ മേഖല ആയതിനാൽ കടത്തി വിടാൻ ആകില്ലെന്നായിരുന്നു പൊലീസിന്‍റെ വിശദീകരണം.


Share it:

Crime

Mostreaded

Post A Comment: