www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി; ജഡം മറവു ചെയ്യിച്ചത് 13 കാരൻ മകനെ കൊണ്ട്

Share it:



പൂനെ: പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം13 വയസുകാരൻ മകനെ കൊണ്ട് അടക്കം ചെയ്യിച്ച സംഭവത്തിൽ അമ്മയും മകനും അറസ്റ്റിൽ. പൂനെയിലെ യെർവാഡയിലാണ് സംഭവം നടന്നത്. പല്ലവി ബോംഗെയെന്ന സ്ത്രീയാണ് മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് 13 കാരനായ മകനെ കൊണ്ട് കുട്ടിയുടെ ജഡം മറവു ചെയ്യിക്കുകയായിരുന്നു.  

ഭർത്താവുമായി അകന്ന് കഴിയുകയായിരുന്നു ഇവർ. പല്ലവിക്ക് മറ്റൊരാളുമാിയ അടുപ്പം ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇവരുടെ ബന്ധത്തിലാണ് യുവതി ഗർഭിണിയായതെന്നാണ് പൊലീസ് പറയുന്നത്. മൂന്ന് മാസം മുമ്പാണ് ഇവർ ഒരു പെൺകുഞ്ഞിന് ജൻമം നൽകിയത്. എന്നാൽ പിന്നീട് കുഞ്ഞിനെ കാണാതായെന്നായിരുന്നു പല്ലവി എല്ലാവരോടും പറഞ്ഞിരുന്നത്. 

എന്നാൽ സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ചോദ്യം ചെയ്‌തതോടെയാണ് കൊലപാതകത്തിന്‍റെ വിവരം പുറത്ത് വന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കുഞ്ഞിനെ കൊലപ്പെടുത്തിയ വിവരവും തുടർന്ന് മകനെ കൊണ്ട് മൃതദേഹം കുഴിച്ചിട്ട സംഭവവും തുറന്നു പറയുകയായിരുന്നു. പൊലീസ് പരിശോധനയിൽ ജഡം കണ്ടെടുത്തിട്ടുണ്ട്. 



വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd


കാലവർഷം പിൻവാങ്ങുന്നു; 24 മണിക്കൂറിനുള്ളിൽ തുലാവർഷം ശക്തമാകും 


തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിൽ കാലവർഷം പൂർണമായി പിൻവാങ്ങുമെന്നും തൊട്ടു പിന്നാലെ തുലാവർഷം ശക്തമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തുലാവർഷത്തിനു മുന്നോടിയായി ബംഗാൾ ഉൾക്കടലിലും തെക്കെ ഇന്ത്യയിലും വടക്ക് കിഴക്കൻ കാറ്റിന്‍റെ വരവിന്‍റെ ഫലമായി അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ മഴ കനക്കും. ഇടി മിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. 

ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ  മഴക്കും സാധ്യതയെന്നും കാലാവസ്ഥാ മുന്നറിയിപ്പിലുണ്ട്. ചൊവ്വാഴ്ചയോടെ തുലാവർഷം കേരളത്തിൽ എത്തുമെന്ന് കാലാവാസ്ഥാ വിദഗ്ദ്ധർ നേരത്തെ പ്രവചിച്ചിരുന്നു.  


Share it:

Crime

Post A Comment: