ഇടുക്കി: മീൻ പിടിക്കുന്നതിനിടെ അബദ്ധത്തിൽ പടുതാക്കുളത്തിൽ വീണ യുവാവ് മരിച്ചു. ഏലപ്പാറ നാലാം മൈലിലായിരുന്നു സംഭവം. നാലാം മൈൽ കൈതപ്പതാൽ കണ്ണമുണ്ടയിൽ ലിൻസാണ് (31) മരിച്ചത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 ഓടെയാണ് ലിൻസ് കൃഷിയിടത്തിന്‍റെ മുകൾ ഭാഗത്തായി നിർമിച്ച പടുതാക്കുളത്തിൽ മിൻ പിടിക്കാനായി പോയത്.
രണ്ട് ആയിട്ടും കാണാതായതോടെ വീട്ടുകാർ ഫോണിലേക്ക് വിളിച്ചു. എന്നാൽ ഫോൺ എടുക്കാതെ വന്നതോടെ പിതാവ് കുളത്തിൽ ചെന്ന് നോക്കിയപ്പോൾ ജിൻസിനെ കാണാനില്ലായിരുന്നു. കുളത്തിൽ ചെരുപ്പ് പൊങ്ങിക്കിടക്കുന്നത് കണ്ടതോടെ നടത്തിയ പരിശോധനയിലാണ് ജിൻസ് കുളത്തിനുള്ളിൽ താണു കിടക്കുന്നത് കണ്ടത്.
ബഹളം കേട്ട് അയൽവാസികളും ഓടിയെത്തി. കുളത്തിൽ നിന്നും പുറത്തെടുത്ത് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ചൊവ്വാഴ്ച്ച കോവിഡ് പരിശോധനയ്ക്ക് ശേഷം പോസ്റ്റ് മോർട്ടം നടത്തും. ജോസഫ് ആണ് പിതാവ്. മാതാവ്: റോസമ്മ, ലിൻജോ, ലിൻജു എന്നിവർ സഹോദരങ്ങളാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
കാലവർഷം പിൻവാങ്ങുന്നു; 24 മണിക്കൂറിനുള്ളിൽ തുലാവർഷം ശക്തമാകും
തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിൽ കാലവർഷം പൂർണമായി പിൻവാങ്ങുമെന്നും തൊട്ടു പിന്നാലെ തുലാവർഷം ശക്തമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തുലാവർഷത്തിനു മുന്നോടിയായി ബംഗാൾ ഉൾക്കടലിലും തെക്കെ ഇന്ത്യയിലും വടക്ക് കിഴക്കൻ കാറ്റിന്‍റെ വരവിന്‍റെ ഫലമായി അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ മഴ കനക്കും. ഇടി മിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത.
ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴക്കും സാധ്യതയെന്നും കാലാവസ്ഥാ മുന്നറിയിപ്പിലുണ്ട്. ചൊവ്വാഴ്ചയോടെ തുലാവർഷം കേരളത്തിൽ എത്തുമെന്ന് കാലാവാസ്ഥാ വിദഗ്ദ്ധർ നേരത്തെ പ്രവചിച്ചിരുന്നു.
Post A Comment: