www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ബുധനാഴ്ച്ച മുതൽ വീണ്ടും മഴ ശക്തമാകും; ഭീതി

Share it:



തിരുവനന്തപുരം: ബുധനാഴ്ച്ച മുതൽ കേരളത്തിൽ വീണ്ടും മഴ ശക്തിപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.  

ബുധനാഴ്ച്ച ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വ്യാഴാഴ്ച്ച കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടാണ്. വെള്ളിയാഴ്ച്ച കാസർകോട് ജില്ലയിൽ ഒഴികെ മറ്റെല്ലായിടത്തും ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

200 ഓളം സ്ത്രീ- പുരുഷൻമാരെ നഗ്നരാക്കി നിർത്തി ഇൻസ്റ്റലേഷൻ

ടെൽ അവീവ്: ചാവുകടലിന്‍റെ സംരക്ഷണത്തിനായി 200 ഓളം സ്ത്രീ- പുരുഷൻമാരെ നഗ്നരാക്കി നിർത്തി അമേരിക്കൻ കലാകാരൻ സ്പെൻസർ ടുണിക്കിന്‍റെ പുതിയ ഇൻസ്റ്റലേഷൻ. പരിസ്ഥിതി പ്രശ്നങ്ങളെ തുടർന്ന് ചാവുകടൽ ചുരുങ്ങുന്നതുമായി ബന്ധപ്പെട്ട് അവബോധം സൃഷ്‌ടിക്കുന്നതിനു ലക്ഷ്യമിട്ടാണ് ഇത്തരത്തിൽ ഒരു ഇസ്റ്റലേഷൻ തയാറാക്കിയതെന്ന് സ്പെൻസർ പറയുന്നു. 

മൂന്നാം തവണയാണ് 54 കാരനായ സ്പെൻസർ ടുണിക് ഇത്തരത്തിൽ ചാവുകടലുമായി ബന്ധപ്പെട്ട് ഇൻസ്റ്റലേഷൻ ഒരുക്കുന്നത്. ദക്ഷിണ ഇസ്രയേൽ ടൂറിസം മന്ത്രാലയത്തിന്‍റെ ക്ഷണപ്രകാരമാണ് അദ്ദേഹം ഇസ്റ്റലേഷൻ രൂപകൽപന ചെയ്‌തത്. 2011ലായിരുന്നു ചാവുകടലുമായി ബന്ധപ്പെട്ടുള്ള ആദ്യ ഇൻസ്റ്റലേഷൻ. ശരീരം എന്നത് സൗന്ദര്യം, ജീവിതം, പ്രണയം എന്നിവയാണെന്നതും തുടർന്നു പോകുന്ന ജീവിതം ആസ്വദിക്കുകയാണ് താനെന്നും സ്പെൻസർ പറയുന്നു. 

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഇത്തരത്തിൽ നഗ്ന ഇസ്റ്റലേഷൻ ഒരുക്കി ശ്രദ്ധ നേടിയ കലാകാരനാണ് സ്പെൻസർ. നേരത്തെ മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രതിഷേധ സൂചകമായി സ്പെൻസർ ഇത്തരത്തിൽ ഒരു പൂർണ നഗ്ന ഇസ്റ്റലേഷൻ സൃഷ്‌ടിച്ചിരുന്നു. ഒരിക്കൽ വസ്ത്രം അഴിച്ച് പ്രകൃതിയോട് ചേർന്നാൽ പിന്നെ അത് ധരിക്കാനേ തോന്നില്ലെന്നാണ് ഫോട്ടോ ഷൂട്ടിൽ പങ്കെടുത്ത ഗവേഷക വിദ്യാർഥി അന്ന ക്ലെയ്മാൻ പറയുന്നത്.

Share it:

Kerala

Post A Comment: