www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1570) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഷാപ്പിൽ ഭക്ഷണം വിളമ്പുന്നതിനിടെ കുഴഞ്ഞുവീണു; ഷാപ്പ് ജീവനക്കാരൻ മരിച്ചു

Share it:



ഇടുക്കി: ഭക്ഷണം വിളമ്പുന്നതിനിടെ കുഴഞ്ഞു വീണ ഷാപ്പ് ജീവനക്കാരൻ മരിച്ചു. ഇടുക്കി രാമക്കൽമെട്ട് പുത്തൻവീട്ടിൽ പി.വി. ബാബു (46)വാണ് മരിച്ചത്. തിങ്കളാഴ്ച്ചയായിരുന്നു സംഭവം. രാവിലെ ഷാപ്പിൽ എത്തിയവർക്ക് ഭക്ഷണം വിളമ്പുന്നതിനിടെ ബാബു കുഴഞ്ഞു വീഴുകയായിരുന്നു. 

ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംസ്കാരം ചൊവ്വാഴ്ച്ച വീട്ടുവളപ്പിൽ. ഷൈനിയാണ് ഭാര്യ. മക്കൾ: അനന്ദു, അരവിന്ദ്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

കാലവർഷം പിൻവാങ്ങുന്നു; 24 മണിക്കൂറിനുള്ളിൽ തുലാവർഷം ശക്തമാകും 

തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിൽ കാലവർഷം പൂർണമായി പിൻവാങ്ങുമെന്നും തൊട്ടു പിന്നാലെ തുലാവർഷം ശക്തമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തുലാവർഷത്തിനു മുന്നോടിയായി ബംഗാൾ ഉൾക്കടലിലും തെക്കെ ഇന്ത്യയിലും വടക്ക് കിഴക്കൻ കാറ്റിന്‍റെ വരവിന്‍റെ ഫലമായി അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ മഴ കനക്കും. ഇടി മിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. 

ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ  മഴക്കും സാധ്യതയെന്നും കാലാവസ്ഥാ മുന്നറിയിപ്പിലുണ്ട്. ചൊവ്വാഴ്ചയോടെ തുലാവർഷം കേരളത്തിൽ എത്തുമെന്ന് കാലാവാസ്ഥാ വിദഗ്ദ്ധർ നേരത്തെ പ്രവചിച്ചിരുന്നു.  ‌

Share it:

Idukki

Post A Comment: