www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നിർത്തിയിട്ട ബൈക്കിന്‍റെ ചക്രങ്ങൾ മോഷ്‌ടിച്ചു കടത്തി; സംഭവം ഇടുക്കിയിൽ

Share it:



ഇടുക്കി: മഴയിൽ വെള്ളപ്പൊക്കമുണ്ടാകുമെന്ന് ഭയന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിന്‍റെ ചക്രങ്ങൾ മോഷ്‌ടാക്കൾ കടത്തി. വണ്ടിപ്പെരിയാർ ചുരക്കുളം ആശുപത്രിക്ക് സമീപമാണ് സംഭവം. റോഡരികിൽ താമസിക്കുന്ന അയ്യപ്പന്‍റെ സ്പ്ലെൻഡർ ബൈക്കിന്‍റെ ചക്രങ്ങളാണ് മോഷ്‌ടാക്കൾ കവർന്നത്. 

കഴിഞ്ഞ ദിവസം മഴ പെയ്‌തതോടെ വീടിനു സമീപം വെള്ളം കേറുമെന്ന് ഭയന്ന് എതിർ വശത്ത് റോഡരികിലാണ് അയ്യപ്പൻ ബൈക്ക് നിർത്തിയിട്ടത്. രാവിലെ എഴുന്നേറ്റ് നോക്കിയപ്പോൾ ബൈക്കിന്‍റെ രണ്ട് ചക്രങ്ങളും കാണാനില്ലായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

സമീപകാലത്തായി വണ്ടിപ്പെരിയാർ മേഖലയിൽ മോഷണം വർധിച്ചു വരികയാണെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം 62-ാം മൈലിന് സമീപം നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും ഡീസലും ബാറ്ററിയും നഷ്ടപ്പെട്ടിരുന്നു. പൊലീസ് പട്രൊളിങ് കാര്യക്ഷമമല്ലാത്തതാണ് ഇത്തരം മോഷണങ്ങൾ പെരുകാൻ കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1

ജലനിരപ്പ് കുറയുന്നില്ല; മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ വെള്ളം പുറത്തേക്ക്

കുമളി: തുറന്നിട്ടും ജലനിരപ്പിൽ കുറവില്ലാതെ വന്നതോടെ മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കി തുടങ്ങി. ശനിയാഴ്ച്ച രാവിലെ 11 ഓടെയാണ് അധിക ജലം തുറന്നുവിട്ടത്. ഇതോടെ പെരിയാറ്റിലെ ജലനിരപ്പിൽ നേരിയ വർധന ഉണ്ടായിട്ടുണ്ട്. നിലവിൽ നദിയിൽ കാര്യമായ വെള്ളം ഇല്ലാത്തതിനാൽ ആശങ്കയ്ക്ക് വകയില്ലെന്നാണ് കരുതുന്നത്. 

നിലവിൽ തുറന്നിരിക്കുന്ന മൂന്ന് ഷട്ടറുകളും  30 സെന്‍റിമീറ്റർ കൂടി അധികമായി തുറന്നാണ് ജലം ഒഴുക്കി വിട്ടത്. നേരത്തെ 844 ക്യുസെക്സ് ജലമാണ് ഒഴുക്കി വിട്ടിരുന്നത്. 831 ക്യുസെക്സ് ജലം കൂടി അധികമായി ഒഴുക്കി ആകെ 1675 ക്യുസെക്സ് ജലമാണ് ഇപ്പോൾ പെരിയാറിലേക്ക് ഒഴുകുന്നത്. 

അണക്കെട്ടിലെ ജലനിരപ്പ് 138.75 അടിയിലെത്തി നിൽക്കുമ്പോഴാണ് വെള്ളിയാഴ്ച്ച ഷട്ടറുകൾ തുറന്നത്. എന്നാൽ അണക്കെട്ടിലേക്ക് നീരൊഴുക്ക് ശക്തമായതോടെ ജലനിരപ്പ് വീണ്ടും ഉയരുകയായിരുന്നു. രാത്രി ഒൻപത് ആയപ്പോൾ 138.85 അടിയായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. ഇത് ശനിയാഴ്ച്ച രാവിലെ 10 ആയപ്പോൾ 138.90 അടിയായി ഉയർന്നു. 

ഇന്നലെ രാത്രി മുതൽ അണക്കെട്ടിന്‍റെ വൃഷ്‌ടി പ്രദേശത്ത് മഴ തുടരുന്നുമുണ്ട്. ഇതോടെ ഷട്ടറുകൾ കൂടുതലായി ഉയർത്തി കൂടുതൽ വെള്ളം പെരിയാറിലേക്ക് ഒഴുക്കി വിടാൻ തമിഴ്നാട് തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം കേരളത്തെ അറിയിക്കുകയും ചെയ്‌തു. സ്പെൽവെയിലെ വി2, വി3, വി4 ഷട്ടറുകളാണ് നിലവിൽ ഉയർത്തിയിരിക്കുന്നത്. 


Share it:

Idukki

Post A Comment: